മാലിന്യ ശുചീകരണവുമായി മന്ത്രാലയം
text_fieldsപരിസ്ഥിതി മന്ത്രാലയം നേതൃത്വത്തിൽ നീക്കംചെയ്ത മാലിന്യം
ദോഹ: കുറ്റിക്കാടുകളും പുൽമേടുകളും ഉൾപ്പെടെ പരിസ്ഥിതി സൗഹൃദ പ്രദേശങ്ങളിൽ ശുചീകരണവുമായി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. രാജ്യത്തിന്റെ വടക്കൻ പ്രദേശമായ ഉമ്മുൽ ഖുഹാബിലെ വിവിധ മേഖലകളിലാണ് വളന്റിയർ ടീമിന്റെ പിന്തുണയോടെ ശുചീകരണ യത്നം നടത്തിയത്. നിരവധി ബാഗുകളിലായി പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം നീക്കം ചെയ്തു.
സന്ദർശകർ പരിസ്ഥിതി ലോല പ്രദേശങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്ന് മന്ത്രാലയം അറിയിപ്പിലൂടെ നിർദേശിച്ചു. ഉപയോഗിച്ച വസ്തുക്കളും കുടിവെള്ള കുപ്പികളും ഉൾപ്പെടെ മാലിന്യം നിശ്ചിത സ്ഥലങ്ങളിലായി സ്ഥാപിച്ച ബിന്നുകളിൽ മാത്രം നിക്ഷേപിക്കണം.

