Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപൊ​തു​ഗ​താ​ഗ​ത...

പൊ​തു​ഗ​താ​ഗ​ത സു​ര​ക്ഷ ഓ​ർ​മ​പ്പെ​ടു​ത്തി മ​ന്ത്രാ​ല​യം

text_fields
bookmark_border
Ministry of Home Affairs Public Transport Safety Department and Police Academy Security Meeting
cancel
camera_alt

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പൊ​തു​ഗ​താ​ഗ​ത സു​ര​ക്ഷ വി​ഭാ​ഗ​വും പൊ​ലീ​സ് അ​ക്കാ​ദ​മി സെ​ക്യൂ​രി​റ്റി

റി​സ​ർ​ച് ആ​ൻ​ഡ് സ്റ്റ​ഡീ​സ് സെ​ന്റ​റും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ഗ​താ​ഗ​ത സു​ര​ക്ഷ സെ​മി​നാ​റി​ൽ​നി​ന്ന്

ദോ​ഹ: രാ​ജ്യ​ത്തെ പൊ​തു​ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സെ​മി​നാ​ർ. 2022 ഫി​ഫ ലോ​ക​ക​പ്പ് ഖ​ത്ത​ർ അ​നു​ഭ​വ​ത്തി​ന്റെ വെ​ളി​ച്ച​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു​ഗ​താ​ഗ​ത സു​ര​ക്ഷ വ​കു​പ്പി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ പൊ​ലീ​സ് അ​ക്കാ​ദ​മി സു​ര​ക്ഷ ഗ​വേ​ഷ​ണ, പ​ഠ​ന​കേ​ന്ദ്ര​മാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. ‘പൊ​തു​ഗ​താ​ഗ​ത സു​ര​ക്ഷ: ഫി​ഫ ലോ​ക​ക​പ്പ് ഒ​രു മാ​തൃ​ക’ ത​ല​ക്കെ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

ലോ​ക​ക​പ്പ് സ​മ​യ​ത്തെ പൊ​തു​ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കി​യ അ​നു​ഭ​വം, അ​നു​ഭ​വ​ങ്ങ​ളും വൈ​ദ​ഗ്ധ്യ​വും, പൊ​തു​ഗ​താ​ഗ​ത സു​ര​ക്ഷ​ക്കു വേ​ണ്ടി​യു​ള്ള സ​ന്ന​ദ്ധ​ത​യും ത​യാ​റെ​ടു​പ്പും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ സെ​മി​നാ​റി​ൽ ച​ർ​ച്ച ചെ​യ്തു. പൊ​തു​ഗ​താ​ഗ​ത​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ൽ ഗ​താ​ഗ​ത സു​ര​ക്ഷ വ​കു​പ്പി​ന്റെ പ​ങ്ക്, ആ​സൂ​ത്ര​ണം, വി​ക​സ​ന പ്ര​ക്രി​യ, പ്ര​ക​ട​ന സൂ​ച​ക​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്ക​ൽ എ​ന്നി​വ​യി​ൽ പ​ങ്കാ​ളി​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ മാ​തൃ​ക​ക​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു​ഗ​താ​ഗ​ത സു​ര​ക്ഷ വി​ഭാ​ഗം മേ​ധാ​വി കേ​ണ​ൽ സാ​ലിം സു​ൽ​ത്താ​ൻ അ​ൽ ന​ഈ​മി അ​വ​ലോ​ക​നം ചെ​യ്തു.

ഖ​ത്ത​റി​ൽ ന​ട​ന്ന ലോ​ക​ക​പ്പി​ലെ സു​ര​ക്ഷ വ​കു​പ്പി​ന്റെ അ​നു​ഭ​വം അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ത്യേ​ക സു​ര​ക്ഷ മാ​നേ​ജ്‌​മെ​ന്റ് അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു സു​ര​ക്ഷ മോ​ഡ​ൽ വി​ക​സി​പ്പി​ച്ച​താ​യും പ​ങ്കാ​ളി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് അ​പ​ക​ട​ങ്ങ​ൾ, അ​ത്യാ​ഹി​ത​ങ്ങ​ൾ, പ്ര​തി​സ​ന്ധി​ക​ൾ എ​ന്നി​വ​ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ​ക്കും പ്ര​തി​ക​ര​ണ​ത്തി​നു​മു​ള്ള സു​പ്ര​ധാ​ന ച​ട്ട​ക്കൂ​ടു​ക​ൾ സ്ഥാ​പി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും കേ​ണ​ൽ അ​ൽ നു​ഐ​മി പ​റ​ഞ്ഞു. ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്റി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ​യും ആ​രാ​ധ​ക​രു​ടെ​യും സു​ഗ​മ​മാ​യ സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ വ​കു​പ്പി​ന്റെ ദൗ​ത്യം വി​ജ​യി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SafetyQatarMinistry of Public Transport
News Summary - Ministry of Public Transport Safety Memorial
Next Story