Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വണ്ണം കുറക്കാനായി 'ഈറ്റ്‌ലെസ് -സ്ലിമ്മിങ് ഫോർമുല' എന്ന ഉത്പന്നം ഉപയോഗിക്കരുത് --ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

text_fields
bookmark_border
വണ്ണം കുറക്കാനായി ഈറ്റ്‌ലെസ് -സ്ലിമ്മിങ് ഫോർമുല എന്ന ഉത്പന്നം ഉപയോഗിക്കരുത് --ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
cancel

ദോഹ: ശരീരഭാരം കുറക്കാനെന്ന പേരിൽ വിപണിയിൽ പ്രചരിക്കുന്ന 'ഈറ്റ്‌ലെസ് – നാച്ചുറൽ സ്ലിമ്മിങ് ഫോർമുല' ഉൽപന്നത്തിനെതിരെ മുന്നറിയിപ്പുമായി പൊതുജനാരോഗ്യ മന്ത്രാലയം. ലാബ് പരിശോധനയിൽ, ഉൽപന്നത്തിൽ അപകടകാരിയായ ഘടകങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.

മന്ത്രാലയത്തിലെ ഡ്രഗ് ക്വാളിറ്റി ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ, സിബുട്രാമിൻ, ഫിനോൾഫ്തലീൻ എന്നീ മരുന്നുകളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഇത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ഈ ഉൽപന്നം പ്രധാനമായും പ്രചരിപ്പിക്കുന്നത്.

പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ അതോറിറ്റികളുമായി ചേർന്ന് ഈ ഉൽപന്നത്തിന്റെ വിൽപന തടയുന്നതിനും വിതരണക്കാർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രാലയം നടപടി ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജമോ അംഗീകാരമില്ലാത്തതോ ആയ ഉൽപന്നങ്ങളെക്കുറിച്ച് പരാതി നൽകുന്നതിനും മറ്റ് അന്വേഷണങ്ങൾക്കും ബന്ധപ്പെടാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു. ഫോൺ: 16000. ഇമെയിൽ: ghcc@moph.gov.qa.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ശരീരഭാരം കുറക്കാനെന്ന പേരിൽ വിപണിയിൽ പ്രചരിക്കുന്ന ഉൽപന്നത്തിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയം
Next Story