Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​രോ​ഗ്യ സു​ര​ക്ഷ...

ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഗൈ​ഡ് ലൈ​ൻ പു​റ​ത്തി​റ​ക്കി പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം

text_fields
bookmark_border
ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഗൈ​ഡ് ലൈ​ൻ പു​റ​ത്തി​റ​ക്കി പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം
cancel

​ദോ​ഹ: ഖ​ത്ത​റി​ലെ പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ആ​രോ​ഗ്യ സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​തി​യ ദേ​ശീ​യ പ്ര​തി​രോ​ധ ഗൈ​ഡ് ലൈ​ൻ പു​റ​ത്തി​റ​ക്കി. കു​ട്ടി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും റോ​ഡ​പ​ക​ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​നും സ്വീ​ക​രി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ മൂ​ന്ന് ദേ​ശീ​യ പ്ര​തി​രോ​ധ ഗൈ​ഡ് ലൈ​നു​ക​ളാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും ശാ​സ്ത്രീ​യ​മാ​യ പ​ഠ​ന​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. സ​മൂ​ഹ​ത്തി​ലെ സാ​ധാ​ര​ണ​വും അ​സാ​ധാ​ര​ണ​വു​മാ​യ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ തി​രി​ച്ച​റി​യാ​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും പു​തി​യ ഗൈ​ഡ് ലൈ​ൻ സ​ഹാ​യി​ക്കും. ഖ​ത്ത​റി​ലെ ഓ​രോ​രു​ത്ത​രു​ടെ​യും ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ഗൈ​ഡ് ലൈ​ൻ ത​യാ​റാ​ക്കി​യ​തെ​ന്നും അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​നും എ​ല്ലാ​വ​ർ​ക്കും സു​ര​ക്ഷി​ത​മാ​യ ഒ​രു ഭാ​വി കെ​ട്ടി​പ്പ​ടു​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ​പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ർ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​റ​ഞ്ഞു.

കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വി​ദ്യാ​ല​യ​ങ്ങ​ൾ, വീ​ടു​ക​ൾ, ക​ളി​സ്ഥ​ല​ങ്ങ​ൾ, ഷോ​പ്പി​ങ് മാ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഗൈ​ഡ് ലൈ​നി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു. കൂ​ടാ​തെ വി​ഷ​ബാ​ധ, മു​ങ്ങി​മ​ര​ണം, പൊ​ള്ള​ൽ, വാ​ഹ​ന സം​ബ​ന്ധ​മാ​യ പ​രി​ക്കു​ക​ൾ, ഉ​ഷ്ണ​ത​രം​ഗം എ​ന്നി​വ ത​ട​യാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കി​ട​യി​ലെ ഗൈ​ഡ് ലൈ​നി​ൽ 65 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ സു​ര​ക്ഷ​ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. വീ​ഴ്ച​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ൾ കു​റ​ക്കാ​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​കാ​ലം ഉ​റ​പ്പാ​ക്കാ​നും സ്വീ​ക​രി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ വി​വ​രി​ക്കു​ന്നു. നാ​ഷ​ന​ൽ ഹെ​ൽ​ത്ത് സ്ട്രാ​റ്റ​ജി 2024-2030ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ ആ​ഘാ​തം കു​റ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും പു​തി​യ ഗൈ​ഡ് ലൈ​ൻ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഡ്രൈ​വ​ർ​മാ​ർ, യാ​ത്ര​ക്കാ​ർ, കാ​ൽ​ന​ട​ക്കാ​ർ എ​ന്നി​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള വി​വി​ധ ശി​പാ​ർ​ശ​ക​ൾ ഇ​തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health safetyGuidelinesMinistry of Public Health
News Summary - Ministry of Public Health issues guidelines to ensure health safety
Next Story