പരിശോധന ശക്തമാക്കി മുനിസിപ്പാലിറ്റി മന്ത്രാലയം; കണ്ടെത്തിയത് നാലായിരത്തിലേറെ നിയമലംഘനങ്ങൾ
text_fieldsദോഹ: രാജ്യത്ത് പരിശോധനകൾ ശക്തമാക്കി മുനിസിപ്പാലിറ്റി മന്ത്രാലയം. ഈ വർഷം ആദ്യ പാദത്തിൽ നാലായിരത്തിലേറെ നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. പരിശോധനകൾ ശക്തമായി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
2026 വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തെ വിവിധ നഗരസഭകൾ നടത്തിയ പരിശോധനകളിൽ 4243 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തിറക്കിയ പെർഫോമൻസ് റിപ്പോർട്ടിൽ ഇതു സംബന്ധിച്ച വിശദവിവരങ്ങൾ അധികൃതർ പങ്കുവച്ചു. ഇക്കാലയളവിൽ ആകെ 95,621 ആരോഗ്യപരിശോധനകളാണ് നടന്നത്. ഭക്ഷണശാലകൾ, കച്ചടവ സ്ഥാപനങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന നടന്നത്. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 31 ഭക്ഷണശാലകൾ താൽക്കാലികമായി അടപ്പിച്ചു. ഇക്കാലയളവിൽ 26,281 പൊതുപരിശോധനകളും 27,055 സാങ്കേതിക പരിശോധനകളും പൂർത്തിയാക്കി.
ദോഹ മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പരിശോധനകൾ നടന്നത്- 26,743. ഇവിടെ 1,215 നിയമലംഘനങ്ങൾ കണ്ടെത്തുകയും രണ്ടു സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തു.
അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ 26,356 ആരോഗ്യ പരിശോധനകൾ നടത്തി. ഒമ്പത് ഭക്ഷണശാലകൾ അടപ്പിച്ചു. അൽ വക്റയിൽ (24,707) അൽ ശഹാനിയയിൽ (3,868) എന്നിങ്ങനെ പരിശോധന നടത്തിയതായും മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

