വാഹനങ്ങൾ തിരിച്ചെടുക്കുന്നതിന് സേവനമൊരുക്കി മുനിസിപ്പാലിറ്റി മന്ത്രാലയം
text_fieldsദോഹ: വാഹനങ്ങൾ തിരിച്ചെടുക്കുന്നതിന് ഔദ്യോഗിക വെബ്സൈറ്റിലൂടെയും ‘ഔൻ’ (Aoun) ആപ്ലിക്കേഷനിലൂടെയും സേവനമൊരുക്കി മുനിസിപ്പാലിറ്റി മന്ത്രാലയം. വ്യക്തികൾക്കും കമ്പനികൾക്കും കണ്ടുകെട്ടിയ വാഹനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ അല്ലെങ്കിൽ പിടിച്ചെടുത്ത ദിവസം മുതൽ മൂന്ന് മാസത്തിനുള്ളിൽ തിരികെയെടുക്കാൻ വ്യക്തികളെയും കമ്പനികളെയും ഈ സേവനത്തിലൂടെ സാധിക്കുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ഇതുവഴി നടപടിക്രമങ്ങൾ ലളിതമാക്കുകയും ഉപയോക്താക്കളുടെ സമയവും പ്രയത്നവും ലാഭിക്കുകയും ചെയ്യാം. ഉപയോക്താക്കൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് നാഷനൽ ഓതന്റിക്കേഷൻ സിസ്റ്റം വഴി ലോഗിൻ ചെയ്ത് ‘ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ വീണ്ടെടുക്കൽ (Retrieval of Abandoned Vehicles)’ സേവനം തിരഞ്ഞെടുക്കുക, ആവശ്യമായ വിവരങ്ങൾ നൽകി, ഫീസ് അടച്ച് സേവനം പ്രയോജനപ്പെടുത്താം.
ഈ പ്രക്രിയ പൂർത്തിയാക്കിയ ശേഷം, വാഹനം വീണ്ടെടുക്കുന്നതിനായി ഇംപൗണ്ട് ലോട്ടിലേക്ക് പോകേണ്ടത് സംബന്ധിച്ച് ഉപയോക്താവിന് അറിയിപ്പ് ലഭിക്കും. സേവന കേന്ദ്രങ്ങളിൽ നേരിട്ട് പോകേണ്ടതിന്റെ ആവശ്യം ഒഴിവാക്കി നടപടിക്രമങ്ങൾ ലളിതമാക്കാനും അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

