Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊതുജന പങ്കാളിത്തത്തോടെ ബീച്ച് ശുചീകരണ കാമ്പയിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയം

text_fields
bookmark_border
പൊതുജന പങ്കാളിത്തത്തോടെ ബീച്ച് ശുചീകരണ കാമ്പയിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയം
cancel

ദോഹ: പൊതുജനങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും പങ്കാളിത്തത്തോടെ രാജ്യത്തെ കടൽത്തീരങ്ങളും ദ്വീപുകളും ശുചീകരിക്കുന്നതിന് കാമ്പയിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ക്ലീൻലിനസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് വിവിധ തീരദേശ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 13 മുതൽ 26 വരെയാണ് രാജ്യത്തുടനീളമുള്ള വിവിധ ബീച്ചുകളിലും ദ്വീപുകളിലും ശുചീകരണ കാമ്പയിൻ നടക്കുക. കൂടുതൽ പേർക്ക് പങ്കെടുക്കാൻ സൗകര്യപ്രദമായ രീതിയിൽ രാവിലെയും വൈകുന്നേരമുള്ള രണ്ട് ഘട്ടങ്ങളായാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

സെപ്റ്റംബർ 13ന് രാവിലെ സെക്രീതിലും വൈകീട്ട് സിമൈസിമ ഫാമിലി ബീച്ചിലും നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളോടെ കാമ്പയിൻ ആരംഭിക്കും. തുടർന്ന് നടക്കുന്ന ദിവസങ്ങളിലായി ആകെ 17 ഇടങ്ങൾ വൃത്തിയാക്കും. പരിസ്ഥിതി സംരക്ഷണം, കടൽത്തീര ശൂചീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുക, പരിസ്ഥിതി പ്രതിബദ്ധത വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ, ഖത്തർ നാഷണൽ വിഷൻ 2030ന് അനുസൃതമായി സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുൻനിർത്തി കമ്മ്യൂണിറ്റി സംരംഭങ്ങളുടെ ഭാഗമായാണ് ശൂചീകരണം നടത്തുന്നത്. ശുചീകരണ കാമ്പയിനിൽ പങ്കാളികളാകാൻ പൊതുജനങ്ങളെയും സന്നദ്ധപ്രവർത്തകരെയും മന്ത്രാലയം സ്വാഗതം ചെയ്തു. ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യുക: https://t.co/Ub2M8qzocX.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ministry of Municipality Launches Beach and Island Cleanup Campaign
Next Story