ശരിയുത്തരത്തിന് ഈദിയ്യ സമ്മാനം; മത്സരവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം
text_fieldsദോഹ: ബലിപെരുന്നാൾ പ്രമാണിച്ച് ഖത്തറിലെ സ്വദേശികൾക്കും പ്രവാസികൾക്കും ഈദിയ സമ്മാനത്തിനായി മത്സരമൊരുക്കി മുനിസിപ്പാലിറ്റി മന്ത്രാലയം. മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് വഴി (albaladiya) നടത്തുന്ന മത്സരത്തിലൂടെയാണ് ആറു ദിനങ്ങളിലായി വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുന്നത്.
ഇൻസ്റ്റ പേജിൽ പ്രസിദ്ധീകരിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് മത്സരത്തിൽ പങ്കെടുക്കാം. ജൂൺ ആറ് മുതൽ 11 വരെയാണ് മത്സരം. ഇൻസ്റ്റ പേജ് ഫോളോ ചെയ്ത ശേഷം, ദിവസേന പ്രസിദ്ധീകരിക്കുന്ന ചോദ്യത്തിന് ഒരു മണിക്കൂറിനുള്ളിൽ ഉത്തരം നൽകണം. ഡി.എം മെസേജ് ആയാണ് ഉത്തരം അയക്കേണ്ടത്.
ആദ്യം ശരിയുത്തരം അയക്കുന്നവരാകും വിജയി. അവരെ ഇൻസ്റ്റ മെസേജ് വഴി തന്നെ അറിയിക്കും. അറബിയിലായിരിക്കും ചോദ്യങ്ങൾ. ഖത്തറിലുള്ളവർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

