സഞ്ചരിക്കും ഓഫിസുമായി നീതിന്യായ മന്ത്രാലയം
text_fieldsനീതിന്യായ മന്ത്രാലയത്തിെൻറ ‘അബ്ഷിർ’ പദ്ധതിക്ക് കീഴിലുള്ള സഞ്ചരിക്കുന്ന ഓഫിസ്
ദോഹ: നീതിന്യായ മന്ത്രാലയത്തിെൻറ സേവനങ്ങൾ ഓരോരുത്തരുടെയും വീട്ടുപടിക്കലെത്തിക്കാൻ 'അബ്ഷിർ' പദ്ധതി.വാഹനത്തിൽ നിയമവിദഗ്ധരടക്കം നിങ്ങളുടെ വീട്ടിലെത്തി നിയമപരമായ സൗകര്യങ്ങൾ ചെയ്തുതരുന്ന സംവിധാനമാണിത്.'അബ്ഷിർ' എന്നാൽ സന്തോഷ വാർത്ത അറിയിക്കുക എന്നാണ് അർഥം.റിയൽ എസ്റ്റേറ്റ് രജിസ് ട്രേഷൻ, ഡോക്യുമെേൻറഷൻ സർവിസുകൾ, ഓൺലൈനായി സമർപ്പിക്കപ്പെട്ട മറ്റ് ഇടപാടുകൾ തുടങ്ങിയ എല്ലാ സഹായങ്ങളും സഞ്ചരിക്കുന്ന ഈ ഓഫിസ് വഴി ജനങ്ങൾക്ക് ലഭ്യമാകും.
നീതിന്യായ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വാഹനത്തിലുണ്ടാകും. ജനങ്ങളുടെ ഒപ്പുകൾ സ്വീകരിക്കൽ, രേഖകൾ സാക്ഷ്യപ്പെടുത്തൽ അടക്കമുള്ള കാര്യങ്ങൾ ചെയ്യാനുള്ള ആധുനിക സൗകര്യങ്ങളും വാഹനത്തിലുണ്ടാകും.
ഇതുവഴി പൊതുജനങ്ങൾക്ക് മന്ത്രാലയത്തിൽ നേരിട്ടെത്താതെ തന്നെ കാര്യങ്ങൾ നടത്താൻ സാധിക്കും. പ്രത്യേക ഫീസ് നൽകിയാണ് 'അബ്ഷിർ' സേവനം ഉപയോഗപ്പെടുത്താൻ കഴിയുക. ആവശ്യമെങ്കിൽ ഗവൺമെൻറ് സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, മറ്റു വിഭാഗങ്ങൾ തുടങ്ങിയവർക്കും ഇതിെൻറ സേവനം ഉപയോഗെപ്പടുത്താൻ സാധിക്കും. മന്ത്രാലയത്തിെൻറ സേവനങ്ങൾ എല്ലായിടത്തും എല്ലാതരം ആളുകൾക്കും എത്തിക്കുക എന്ന ലക്ഷ്യത്തിെൻറ ഭാഗമാണ് പുതിയ സേവനമെന്നും പ്രായമായവർ, ഭിന്നശേഷിക്കാർ തുടങ്ങി സമൂഹത്തിെൻറ ഏത് വിഭാഗം ആളുകൾക്കും സേവനം ഉപയോഗപ്പെടുത്താമെന്നും മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. പുരുഷ- വനിത ഉദ്യോഗസ്ഥർ വാഹനത്തിലുണ്ടാകും. ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ചുകൊണ്ടായിരിക്കും പ്രവർത്തനങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.