കടബാധ്യതയുള്ളവർക്ക് സഹായവുമായി ഇസ് ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ്
text_fieldsദോഹ: കടബാധ്യത മൂലം ക്രിമിനൽ കുറ്റാരോപണം നേരിടുന്നവർക്ക് സഹായവുമായി ഇസ് ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന്റെ സക്കാത് വിഭാഗം.
2025 ആദ്യ പകുതിയിൽ കട ബാധ്യത മൂലം ക്രിമിനൽ കുറ്റാരോപണം നേരിടുന്ന 161 പേർക്ക് 9,060,270 ഖത്തർ റിയാൽ സഹായം നൽകി. എല്ലാ സക്കാത് ഫണ്ടുകളും അർഹരായ ഗുണഭോക്താക്കൾക്കാണ് നൽകുന്നതെന്ന് ഔഖാഫിലെ സക്കാത് സേവന വകുപ്പിന്റെ തലവൻ യൂസഫ് ഹസൻ അൽ ഹമ്മദി പറഞ്ഞു.
അപേക്ഷകളും ബന്ധപ്പെട്ട രേഖകളും അധികാരികൾ സൂക്ഷ്മമായി പരിശോധിക്കുകയും സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. സക്കാത് നൽകാൻ ആഗ്രഹിക്കുന്നവർ രാജ്യത്തുടനീളമുള്ള ശേഖരണ കേന്ദ്രങ്ങളിലോ ഓഫിസുകളിലോ ഏൽപ്പിക്കണം. അല്ലെങ്കിൽ സകാത്ത് കാര്യ മാനേജ്മെന്റിന്റെ സ്മാർട്ട്ഫോൺ ആപ്പ്, വകുപ്പിന്റെ വെബ്സൈറ്റ്, ഖത്തർ ഇസ്‌ലാമിക് ബാങ്ക്, അൽ റയാൻ ബാങ്ക് എ.ടി.എമ്മുകൾ, ബാങ്ക് ട്രാൻസ്ഫറുകൾ വഴി ഓൺലൈനായും നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

