കാണുന്നതും കേൾക്കുന്നതും എല്ലാം സത്യമല്ല; തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
text_fieldsദോഹ: ഓൺലൈനിലൂടെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കും തട്ടിപ്പുകൾക്കുമെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്യമമായി നിർമിച്ച് വ്യക്തികളുടെ വ്യാജ വിഡിയോ, ശബ്ദ സന്ദേശം, വിഡിയോ കോൾ എന്നിവക്കെതിരെയാണ് മുന്നറിയിപ്പ് നൽകിയത്. തട്ടിപ്പുകൾ തടയുന്നതിനായി മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ സുരക്ഷാ ബോധവൽക്കരണ സന്ദേശത്തിന്റെ ഭാഗമായാണ് മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ മുന്നറിയിപ്പ് നൽകിയത്. ഏതൊരു വിവരവും പ്രചരിപ്പിക്കുന്നതിന് മുമ്പ് അതിന്റെ വിശ്വാസ്യതയും സ്രോതസ്സും ഉറപ്പുവരുത്തുക. വ്യാജമെന്ന് സംശയമുള്ള വിവരങ്ങളോ വിഡിയോകളോ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

