സമുദ്ര സുരക്ഷാ സാങ്കേതിക വിദ്യകളുമായി ആഭ്യന്തര മന്ത്രാലയം പവിലിയൻ
text_fieldsഡിംഡെക്സ് 2026ൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പവിലിയൻ
ദോഹ: സമുദ്ര സുരക്ഷാ മേഖലയിലെ അത്യാധുനിക സാങ്കേതിക വിദ്യകളും സമുദ്ര സുരക്ഷാ നടപടികളെക്കുറിച്ചും പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം.
ഇതോടനുബന്ധിച്ച് സമുദ്ര പ്രതിരോധ മേഖലയിൽ മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനും സമുദ്ര പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിലെ സാങ്കേതിക വിദ്യകളും കണ്ടുപിടിത്തങ്ങളും പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഒമ്പതാമത് ഡിംഡെക്സ് 2026ൽ പവിലിയൻ ഒരുക്കി. ഖത്തർ ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്സ് ആൻഡ് ബോഡേഴ്സ് സെക്യൂരിറ്റി, മാരിടൈം പോർട്ട്സ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് എന്നിവരാണ് പങ്കെടുത്തത്.
പ്രദർശനത്തിന്റെ ഭാഗമായി അത്യാധുനിക ഉപകരണങ്ങളുടെയും കപ്പലുകളുടെയും മാതൃകകൾ അവതരിപ്പിച്ചു. കൂടാതെ, സന്ദർശകർക്കായി വിവരങ്ങൾ അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

