Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘വാ​ഥി​ഖി​ൽ പു​തി​യ...

‘വാ​ഥി​ഖി​ൽ പു​തി​യ സേ​വ​ന​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

text_fields
bookmark_border
watheq
cancel

ദോ​ഹ: ഭ​ക്ഷ്യ​സു​ര​ക്ഷ​ക്കാ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​മാ​യ വാ​ഥി​ഖി​ൽ അ​ഞ്ച് പു​തി​യ സേ​വ​ന​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഇ​തോ​ടെ വാ​ഥി​ഖി​ലെ സേ​വ​ന​ങ്ങ​ളു​ടെ എ​ണ്ണം 19 ആ​യി ഉ​യ​ർ​ന്നു.

ക​യ​റ്റു​മ​തി​ക്കു​ള്ള ഭ​ക്ഷ്യ​ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന, സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യു​ള്ള അ​പേ​ക്ഷ, സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​ക്കു​ള്ള അ​പേ​ക്ഷ എ​ന്നി​വ​യാ​ണ് പു​തി​യ സേ​വ​ന​ങ്ങ​ളെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ല​ക്ട്രോ​ണി​ക് ഭ​ക്ഷ്യ​സു​ര​ക്ഷ സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ന്ന​തി​നും ഭ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സേ​വ​ന​ങ്ങ​ൾ​ക്കും ഓ​ട്ടോ​മേ​ഷ​ൻ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് പു​തി​യ ഇ-​സേ​വ​ന​ങ്ങ​ളെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് മേ​ധാ​വി വ​സ്സാ​ൻ അ​ബ്ദു​ല്ല അ​ൽ ബാ​കി​ർ പ​റ​ഞ്ഞു.

ഇ​റ​ക്കു​മ​തി​ക്കാ​ർ, വി​ത​ര​ണ​ക്കാ​ർ, റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​ക​ൾ തു​ട​ങ്ങി​യ എ​ല്ലാ പ​ങ്കാ​ളി​ക​ൾ​ക്കും അ​വ​രു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഇ​ത് സ​ഹാ​യി​ക്കു​ന്നു​വെ​ന്നും അ​ൽ ബാ​ക്കി​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

തു​റ​മു​ഖ​ങ്ങ​ളി​ൽ ഭ​ക്ഷ്യ ച​ര​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും സു​ഗ​മ​മാ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന​തോ​ടൊ​പ്പം ക​യ​റ്റു​മ​തി ചെ​യ്ത​തോ വീ​ണ്ടും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തോ ആ​യ ച​ര​ക്കു​ക​ളു​ടെ ഇ​ല​ക്ട്രോ​ണി​ക് പ​രി​ശോ​ധ​ന സാ​ധ്യ​മാ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 2022 സെ​പ്റ്റം​ബ​റി​ൽ വാ​ഥി​ഖ് ആ​രം​ഭി​ച്ച​തി​ന് ശേ​ഷം 6253 ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും 57,288 ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of HealthServicesQatar News
News Summary - Ministry of Health with new services in watheq
Next Story