സീ ലൈനിൽ പരിസ്ഥിതി ബോധവത്കരണവുമായി മന്ത്രാലയം
text_fieldsപരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സീലൈനിൽ നടക്കുന്ന ബോധവത്കരണം
ദോഹ: സീലൈൻ കടൽ തീരം കേന്ദ്രീകരിച്ച് സന്ദർശകർക്ക് പരിസ്ഥിതി ബോധവത്കരണവുമായി ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിനായ മന്ത്രാലയം. ബലിപെരുന്നാൾ അവധി ദിവസങ്ങളോടനുബന്ധിച്ച് നിരവധി സന്ദർശകർ ബീച്ചിലെത്തുന്നത് പരിഗണിച്ചായിരുന്നു മന്ത്രാലയം നേതൃത്വത്തിൽ ബോധവത്കരണം നടന്നത്.പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രകൃതിദത്ത പ്രദേശങ്ങളിലെ ശുചിത്വത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുക എന്നതാണ് ഈ കാമ്പയിൻ ലക്ഷ്യമിടുന്നത്.
ഖത്തറിൽ വിനോദ സഞ്ചാരികളും സന്ദർശകരും ഏറെ എത്തിച്ചേരുന്ന സീലൈൻ, ഖോർ അൽ ഉദൈദ് ഉൾപ്പെടെയുള്ള മേഖലകളിൽ വർഷം മുഴുവൻ മന്ത്രാലയം നടത്തുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് ഇത്.ജൈവ വൈവിധ്യത്തെ സംരക്ഷിക്കുകയും കരയിലെയും കടലിലെയും ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുകയും ലക്ഷ്യമിട്ടാണ് പരിപാടി. ബീച്ചിലെ സന്ദർശകർക്ക് പരിസ്ഥിതി സൗഹൃദ നിർദേശങ്ങളും നൽകി. മാലിന്യങ്ങൾ നിശ്ചിത വീപ്പകളിൽ മാത്രം ഉപേക്ഷിക്കുക, മണലിൽ തീ കത്തിക്കരുത് തുടങ്ങിയ നിർദേശങ്ങളും നൽകി.അവധി ദിവസങ്ങളിലും ഊഷ്ണകാലങ്ങളിലും കടൽ തീരങ്ങളിലേക്കും പ്രകൃതിസങ്കേതങ്ങളിലേക്കും സന്ദർശകരുടെ വലിയ തിരക്ക് പ്രതീക്ഷിക്കപ്പെടുന്നതിനാൽ, മന്ത്രാലയം ഇത്തരം സമയങ്ങളിൽ ബോധവത്കരണവും ശുചീകരണവും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

