കടൽ ജലത്തിന്റെ പരിശോധനയുമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
text_fieldsപരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സംഘടിപ്പിച്ച കടൽ ജലത്തിന്റെ പരിശോധനക്കിടെ
ദോഹ: ഈ വർഷത്തെ സീസണൽ മോണിറ്ററിങ് പ്രോഗ്രാമിന്റെ ഭാഗമായി വേനൽക്കാലത്തെ തീരദേശ ജലത്തിന്റെ ഗുണനിലവാര പരിശോധനകൾ സംഘടിപ്പിച്ചു. സമുദ്ര-ജല പരിസ്ഥിതി നിരീക്ഷണത്തിനുള്ള പദ്ധതിയുടെ ഭാഗമാണ് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, മോണിറ്ററിങ് ആൻഡ് ഇൻസ്പെക്ഷൻ വകുപ്പിന് കീഴിൽ പരിശോധനകൾ നടത്തിയത്.
സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ തുടർച്ചയായാണ് തീരദേശ മേഖലകളിലുടനീളം പരിശോധനകളെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തീരദേശ ജലത്തിന്റെ ഗുണനിലവാരത്തിലെ കാലാനുസൃതമായ മാറ്റങ്ങൾ നിരീക്ഷിക്കുക, രാസ ഘടകങ്ങളുടെ അളവുകൾ വിലയിരുത്തുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

