പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രക്തദാന കാമ്പയിൻ സംഘടിപ്പിച്ചു
text_fieldsപരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഹമദ്
മെഡിക്കൽ കോർപറേഷനുമായി സംഘടിപ്പിച്ച രക്തദാന
കാമ്പയിൻനിന്ന്
ദോഹ: പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷന്റെ ഖത്തർ നാഷനൽ ബ്ലഡ് ഡൊണേഷൻ സെന്ററുമായി സഹകരിച്ച് രക്തദാന കാമ്പയിൻ സംഘടിപ്പിച്ചു. രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യമേഖലക്ക് പിന്തുണ നൽകുന്നതിനും ലക്ഷ്യമിട്ടാണ് കാമ്പയിൻ സംഘടിപ്പിച്ചത്. മന്ത്രാലയത്തിലെ ജീവനക്കാരും ഉന്നത ഉദ്യോഗസ്ഥരും രക്തദാനത്തിന് സന്നദ്ധരായി.
ജീവനക്കാരിൽ സാമൂഹിക ഉത്തരവാദിത്തം വളർത്തുവാൻ മന്ത്രാലയം എടുക്കുന്ന പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ കാമ്പയിനെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ഫർഹൗദ് അൽ ഹജ് രി പറഞ്ഞു.
രക്തദാനം ഒരു ഉത്തമമായ മാനവിക പ്രവൃത്തിയാണ്, ഇത് ജീവൻ രക്ഷിക്കുകയും ഖത്തറിന്റെ സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയും ചെയ്യും. രക്തദാനത്തിൽ പങ്കെടുക്കുന്നവർ ആരോഗ്യ പ്രവർത്തകർ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

