വലിച്ചെറിയരുതേ… ജീവന്റെ വിലയുണ്ട്
text_fieldsമത്സ്യബന്ധന വലയിൽ കുരുങ്ങിയ കടൽപ്പക്ഷികൾ. പരിസ്ഥിതി മന്ത്രാലയം പങ്കുവെച്ച ചിത്രം
ദോഹ: കടലിൽ ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലയിൽ കുരുങ്ങിക്കിടന്ന കടൽപ്പക്ഷികൾക്ക് രക്ഷകരായ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന് കീഴിലെ സമുദ്ര സംരക്ഷണ വകുപ്പ്. ഉദ്യോഗസ്ഥർ കടലിലൂടെ നടത്തിയ പതിവ് പട്രോളിങ്ങിനിടെയാണ് വലയിൽ കുരുങ്ങിയ പക്ഷികളെ കണ്ടെത്തിയത്. ഇതോടെ പക്ഷികളെ രക്ഷപ്പെടുത്തുംകയും, അപകടകരമായ വലകൾ നീക്കുകയും ചെയ്തു.
സമുദ്രജീവികൾക്ക് ദോഷം വരുത്തുകയും പരിസ്ഥിതിക്ക് അപകടകരമാകുകയും ചെയ്യുന്ന വലകൾ ഉപയോഗത്തിനു ശേഷം നീക്കം ചെയ്യാൻ എല്ലാ കടൽയാത്രികരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രാലയം സമൂഹമാധ്യമ പേജ് വഴി അഭ്യർഥിച്ചു. സമൂഹത്തിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട അവബോധം വർധിപ്പിച്ച് പരിസ്ഥിതി സുസ്ഥിരത കൈവരിക്കുന്നതിനും സമുദ്ര ജീവികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള കൂട്ടായ ശ്രമങ്ങളുടെ പ്രധാന്യവും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

