സ്വകാര്യമേഖല തൊഴിൽ സ്വദേശിവത്കരണം: ശിൽപശാല സംഘടിപ്പിച്ചു
text_fieldsസ്വകാര്യമേഖലയിലെ തൊഴിൽ സ്വദേശിവത്കരണം സംബന്ധിച്ച് തൊഴിൽ മന്ത്രാലയം സംഘടിപ്പിച്ച ശിൽപശാലയിൽനിന്ന്
ദോഹ: സ്വകാര്യമേഖലയിലെ തൊഴിൽ ദേശസാത്കരണ പദ്ധതിയുടെ ഭാഗമായി കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾക്കായി ശിൽപശാല സംഘടിപ്പിച്ച് തൊഴിൽ മന്ത്രാലയം. നിർമാണം, വിനോദസഞ്ചാരം, സാമ്പത്തിക സേവന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികളുടെ പ്രതിനിധികൾ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു. പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്താനും സ്വകാര്യ മേഖലയുമായി ആശയങ്ങൾ കൈമാറുന്നതിനുമായി മന്ത്രാലയം ആരംഭിച്ച കൺസൽട്ടേറ്റിവ് സെഷൻ പരമ്പരയുടെ ഭാഗമായാണ് ശിൽപശാല.
തൊഴിൽ ദേശസാത്കരണ പദ്ധതിയിൽ പങ്കാളികൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനൊപ്പം പ്രതിഭകളെ ആകർഷിക്കുന്നതിനുള്ള രീതികൾ കണ്ടെത്തുക, തൊഴിൽ വിപണിയിൽ ഖത്തരി പങ്കാളിത്തം വർധിപ്പിക്കുക എന്നിവയാണ് ശിൽപശാലയിലൂടെ ലക്ഷ്യമിടുന്നത്.
തൊഴിൽ ദേശസാത്കരണ പദ്ധതിക്കനുസൃതമായി സ്വകാര്യ മേഖലയെ പിന്തുണക്കുന്നതിനുള്ള മാർഗങ്ങൾ, പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കമ്പനി പ്രതിനിധികളുടെ സംശയങ്ങൾ എന്നിവ പങ്കുവെച്ചു.
സ്വകാര്യമേഖലയുമായി ചേർന്ന് വ്യാപാര വളർച്ചയെ പിന്തുണക്കുന്നതിനും രാജ്യത്തിന്റെ സമഗ്ര വികസനത്തിൽ അവരുടെ പങ്ക് വർധിപ്പിക്കുന്നതിനും തൊഴിൽ മന്ത്രാലയം നിരന്തരം ശ്രമിക്കുന്നതായി നാഷനൽ മാൻപവർ റിക്രൂട്ട്മെന്റ് വിഭാഗം മേധാവി അബ്ദുറഹ്മാൻ മുഹമ്മദ് തെൽഫത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

