Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ വിദ്യാഭ്യാസ മന്ത്രാലയം; ബാക്ക് ടു സ്കൂൾ കാമ്പയിൻ ആരംഭിച്ചു

text_fields
bookmark_border
പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ വിദ്യാഭ്യാസ മന്ത്രാലയം; ബാക്ക് ടു സ്കൂൾ കാമ്പയിൻ ആരംഭിച്ചു
cancel

ദോഹ: പുതിയ അക്കാദമിക് വർഷത്തെ വരവേൽക്കാൻ സജ്ജമായി ഖത്തർ പൊതുവിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർഥികൾക്കും കുടുംബങ്ങൾക്കുമായി ഇന്ററാക്ടീവ് പരിപാടികൾ, പവലിയനുകൾ, വിനോദ-വിദ്യാഭ്യാസ പരിപാടികൾ, അധ്യാപകർക്കും സ്കൂൾ അധികൃതർക്കുമായി പരിശീലന ശിൽപശാലകൾ എന്നിവ അടങ്ങുന്നതാണ് കാമ്പയിൻ.

മന്ത്രാലയം ആദ്യമായി നടപ്പിലാക്കുന്ന 'ഫസ്റ്റ് സ്റ്റെപ്' പദ്ധതിയാണ് ഇത്തവണത്തെ പ്രധാന ആകർഷണം. എല്ലാ സർക്കാർ പ്രൈമറി സ്കൂളുകളിലെയും ഏകദേശം 10,700 വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വിദ്യാർഥികളുടെ പഠനാനുഭവം കൂടുതൽ മനോഹരമാക്കാൻ ഇതിലൂടെ സഹായിക്കും.

പുതിയ അധ്യയന വർഷാരംഭത്തിന്റെ തയാറെടുപ്പുകളുടെ ഭാഗമായി വിദ്യാഭ്യാസ മുൻഗണനകളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്നതിനുമായി ആഗസ്റ്റ് 25ന് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ വാർഷിക വിദ്യാഭ്യാസ സംഗമം നടക്കും. വിവിധ വിഷയങ്ങളിൽ പരിശീലന ശിൽപശാലകൾ സംഗമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, കമ്മ്യൂണിറ്റി പരിപാടികളുടെ ഭാഗമായി വിദ്യാഭ്യാസവും വിനോദവും സമന്വയിപ്പിച്ച് നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കർവ ട്രാൻസ്പോർട്ട് കമ്പനിയുമായി സഹകരിച്ച് ആഗസ്റ്റ് 21 മുതൽ 27 വരെ വൈകീട്ട് പ്രത്യേക പവലിയൻ പ്രവർത്തിക്കും. സെപ്റ്റംബർ 15 വരെ അൽമീറ ശാഖകളിൽ നടക്കുന്ന 'ബാക്ക് ടു സ്കൂൾ' പ്രചാരണത്തിൽ വിദ്യാഭ്യാസ മന്ത്രാലയം പങ്കാളിയാണ്. കൂടാതെ, ആഗസ്റ്റ് 25 മുതൽ 27 വരെ വൈകീട്ട് 4 മുതൽ രാത്രി 9 വരെ മിശൈരിബിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിനോദ -വിദ്യാഭ്യാസ പരിപാടികളും ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് പങ്കാളിത്ത സംസ്കാരം വളർത്താനും, കുട്ടികൾക്ക് ആകർഷകവും ആവേശത്തോടെയും പുതിയ അധ്യയന വർഷാരംഭം ഉറപ്പാക്കാനുമാണ് മന്ത്രാലയം ഈ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ministry of Education launches Back to School campaign to welcome the new academic year
Next Story