ഓൺലൈൻ ഡയറക്ടറിയുമായി വാണിജ്യമന്ത്രാലയം
text_fieldsവാണിജ്യ മന്ത്രാലയത്തിൻെറ ഓൺലൈൻ ഡയറക്ടറി രജിസ്ട്രേഷൻ
ദോഹ: തദ്ദേശീയ ഉൽപന്നങ്ങളുടെ നിർമാണവും വിപണനവും േപ്രാത്സാഹിപ്പിക്കുന്നതിൻെറ ഭാഗമായി ഉൽപാദകർക്കും നിർമാതാക്കൾക്കുമുള്ള ഓൺലൈൻ ഡയറക്ടറിയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം. ഖത്തറിൽ ഉപഭോക്തൃ, വാണിജ്യ ഉൽപന്നങ്ങൾ നിർമിക്കുന്നവർക്ക് തങ്ങളുടെ ഫാക്ടറിയുടെയോ ഉൽപന്നത്തിൻെറയോ പേരും ലോഗോയും മറ്റു വിവരങ്ങളും ഉൾപ്പെടുത്തി മന്ത്രാലയം വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഉൽപാദകർക്ക് ഉപഭോക്താവിലേക്ക് എളുപ്പത്തിൽ എത്താനും, അതുവഴി പ്രാദേശിക ഉൽപന്നങ്ങൾക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കാനുമാണ് മന്ത്രാലയത്തിൻെറ ഈ ശ്രമം. സ്ഥാപനങ്ങൾക്ക് സൗജന്യമായി ഡയറക്ടറിയിൽ തങ്ങളുടെ പേരു ചേർക്കാനുള്ള അവസരം കൂടിയാണിത്. രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: https://www.moci.gov.qa/en/directory-of-manufacturers-and-producers-in-qatar/

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.