വാണിജ്യ മന്ത്രാലയ ഏകജാലക സേവനം ഇനി വൈകുന്നേരവും
text_fieldsദോഹ: വാണിജ്യ -വ്യവസായ മന്ത്രാലയത്തിന് കീഴിൽ ഉച്ചകഴിഞ്ഞുള്ള സമയത്ത് ഏകജാലക സേവനത്തിന് തുടക്കം കുറിച്ച് അധികൃതർ. പുതിയ പ്രവർത്തന സമയം ഞായറാഴ്ച മുതൽ പ്രാബല്യത്തിലായി. ലുസൈലിലെ വാണിജ്യ മന്ത്രാലയം കേന്ദ്രത്തിലാണ് ഞായർ മുതൽ വ്യാഴംവരെ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകുന്നേരം ആറുമണിവരെ വിവിധ സേവനങ്ങൾ ഉറപ്പാക്കുന്ന ഏകജാലക സൗകര്യം പ്രവർത്തിക്കുന്നത്.
നിക്ഷേപകർക്കുള്ള സേവനങ്ങളുടെ ലളിതമാക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ സായാഹ്ന സിംഗിൾ വിൻഡോ ആരംഭിക്കുന്നത്. ഖത്തറിന്റെ വാണിജ്യ, വ്യവസായമേഖലയെ കൂടുതൽ പിന്തുണക്കാൻ സേവന സൗകര്യം വിപുലപ്പെടുത്തുന്നത് ഉപകരിക്കും. ഉച്ചക്ക് രണ്ടുമുതൽ ആറുവരെ സേവനങ്ങൾ വേഗത്തിലാക്കാൻ മന്ത്രാലയം ജീവനക്കാർ ലുഹൈൽ ഹെഡ്ക്വാർട്ടേഴ്സിൽ ലഭ്യമാകും.
നിക്ഷേപകർക്ക് കമ്പനികളും വാണിജ്യ സ്ഥാപനങ്ങളും ആരംഭിക്കുന്നതിനുള്ള ആസൂത്രണം, രജിസ്ട്രേഷൻ, ലൈസൻസ് തുടങ്ങിയ വിവിധ നടപടികളെല്ലാം ഒരു സ്മാർട് പ്ലാറ്റ്ഫോം വഴി ലഭ്യമാക്കുന്നതാണ് ഏകജാലക സംവിധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

