Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ​രി​സ്ഥി​തി...

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം; ഉ​പ​യോ​ഗി​ച്ച 17.6 ലക്ഷം ട​ൺ ട​യ​ർ മ​ന്ത്രാ​ല​യം നീ​ക്കി

text_fields
bookmark_border
Ministry disposes 17.6 lakh tonnes used tyres
cancel

ദോ​ഹ: പ​രി​സ്ഥി​തി സം​ര​ക്ഷ​ണം മു​ൻ​നി​ർ​ത്തി​യും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ നേ​രി​ടു​ന്ന​തി​നു​മാ​യി സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ നീ​ക്കം ചെ​യ്ത​ത് 176000 ട​ൺ ഉ​പ​യോ​ഗി​ച്ച ട​യ​ർ. 2020ൽ ​ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ലൂ​ടെ റൗ​ദ​ത് റാ​ഷി​ദി​ലും ഉ​മ്മു​ൽ അ​ഫാ​ഇ​യി​ലു​മാ​യി യ​ഥാ​ക്ര​മം 12000 ട​ൺ, 56000 ട​ൺ ട​യ​റു​മാ​ണ് പ​രി​സ്ഥി​തി സൗ​ഹൃ​ദ മാ​ന​ദ​ണ്ഡം പാ​ലി​ച്ച് നീ​ക്കി​യ​ത്.

രാ​ജ്യ​ത്തെ ഉ​പ​യോ​ഗി​ച്ച ട​യ​ർ മാ​ലി​ന്യ​ത്തി​ന്റെ എ​ല്ലാ സ്‌​റ്റോ​ക്കും പൂ​ർ​ണ​മാ​യും മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം നീ​ക്കം​ചെ​യ്‌​തെ​ന്നും മേ​ഖ​ല​യി​ൽ​ത​ന്നെ ഇ​ത്ത​ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ട​യ​ർ നീ​ക്കം ചെ​യ്യു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യ​ത്തി​ലെ വേ​സ്റ്റ് റീ​സൈ​ക്ലി​ങ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്റ് വി​ഭാ​ഗം മേ​ധാ​വി ഹ​മ​ദ് ജാ​സിം അ​ൽ ബ​ഹ​ർ പ​റ​ഞ്ഞു.

സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളും ഖ​ത്ത​ർ വി​ഷ​ൻ 2030 ല​ക്ഷ്യ​ങ്ങ​ളും കൈ​വ​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണി​തെ​ന്ന് ഹ​മ​ദ് ജാ​സിം അ​ൽ ബ​ഹ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മി​സൈ​ദി​ൽ ട​യ​ർ റീ​സൈ​ക്ലി​ങ് ഫാ​ക്ട​റി​ക​ൾ​ക്ക് സ​മീ​പ​മു​ള്ള പു​തി​യ സൈ​റ്റി​ൽ പ്ര​തി​ദി​നം ട​യ​ർ മാ​ലി​ന്യം സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. അ​ത്യാ​ധു​നി​ക പ​രി​സ്ഥി​തി സൗ​ഹൃ​ദ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​വ ഉ​ട​ന​ടി റീ​സൈ​ക്കി​ൾ ചെ​യ്യു​മെ​ന്നും അ​ൽ ബ​ഹ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 2020ലാ​ണ് ഉ​മ്മു​ൽ അ​ഫാ​ഇ​യി​ൽ ലാ​ൻ​ഡ്ഫി​ല്ലി​ൽ ട​യ​റു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഉ​പ​യോ​ഗി​ച്ച ട​യ​റു​ക​ൾ പൊ​ടി​ച്ച് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​ന് മൂ​ന്ന് ക​മ്പ​നി​ക​ൾ​ക്ക് ടെ​ണ്ട​ർ ന​ൽ​കി. ലാ​ൻ​ഡ്ഫി​ൽ സൈ​റ്റി​ലെ ട​യ​ർ മാ​ലി​ന്യ സ്റ്റോ​ക്കു​ക​ൾ അ​വ​ർ പൂ​ർ​ണ​മാ​യും നീ​ക്കി. ആ​കെ 56000 ട​ൺ ട​യ​ർ ഇ​വി​ടെ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​മാ​സം 2000 ട​ൺ എ​ന്ന നി​ര​ക്കി​ൽ ഉ​പ​യോ​ഗി​ച്ച ട​യ​റു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യു​ള്ള റൗ​ദ​ത് റാ​ഷി​ദ് ലാ​ൻ​ഡ്ഫി​ല്ലി​ലെ നീ​ക്കം​ചെ​യ്യ​ൽ പ്ര​ക്രി​യ മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു. 2021 വ​രെ ട​യ​ർ ഡി​സ്‌​പോ​സ​ൽ നി​ര​ക്ക് 20 ശ​ത​മാ​നം ക​വി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യ അ​ദ്ദേ​ഹം, ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ളു​ടെ അ​ഭാ​വ​വും അ​വ​ർ​ക്കി​ട​യി​ലെ പ്രാ​ദേ​ശി​ക വി​പ​ണി​ക​ളു​ടെ അ​ഭാ​വ​വു​മാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും പ​റ​ഞ്ഞു.

ഇ​തി​നെ തു​ട​ർ​ന്ന് ട​യ​ർ ഷ്രെ​ഡി​ങ് വ​ർ​ക് ഷോ​പ്പു​ക​ളു​ടെ എ​ണ്ണം 2020ലെ ​നാ​ലി​ൽ നി​ന്ന് 2021ൽ 23 ​ആ​ക്കി ഉ​യ​ർ​ത്തി. ട​യ​ർ റീ​സൈ​ക്ലി​ങ് ഫാ​ക്ട​റി​ക​ളു​മാ​യും ട​യ​ർ ഷ്രെ​ഡ​ർ വ​ർ​ക് ഷോ​പ്പു​ക​ളു​മാ​യും 2022 ജൂ​ണി​ൽ ക​രാ​ർ ഒ​പ്പു​വെ​ച്ച​താ​യും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. 2022ന്റെ ​ര​ണ്ടാം പ​കു​തി​യി​ൽ ട​യ​ർ ഡി​സ്‌​പോ​സ​ൽ പ്ര​ക്രി​യ 600 ശ​ത​മാ​നം എ​ന്ന തോ​തി​ൽ മെ​ച്ച​പ്പെ​ടു​ത്തി. ഈ ​വ​ർ​ഷം ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ ഏ​ക​ദേ​ശം 120000 ട​ൺ ട​യ​ർ നീ​ക്കം ചെ​യ്ത​താ​യും ഇ​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്നും അ​ൽ ബ​ഹ​ർ പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environmenttyresdispose
News Summary - Ministry disposes 17.6 lakh tonnes used tyres
Next Story