Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തർ ഗതാഗത മന്ത്രിയും ഇന്ത്യൻ വ്യോമയാന മന്ത്രിയും ചർച്ച നടത്തി
text_fieldsbookmark_border
ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തിയും ഇന്ത്യൻ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ന്യൂഡൽഹിയിൽ കൂടിക്കാഴ്ചക്കിടെ
ദോഹ: ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി തിങ്കളാഴ്ച ന്യൂഡൽഹിയിൽ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്തി. സിവിൽ ഏവിയേഷൻ, വിവിധ വ്യോമഗതാഗത പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു.
അവ വികസിപ്പിക്കുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി. ഖത്തർ എംബസിയിലെ ആക്ടിങ് ചാർജ് ഡി അഫയേഴ്സ് അലി ബിൻ മുഹമ്മദ് അൽ ബാദിയും യോഗത്തിൽ പങ്കെടുത്തു.
Next Story

