മൈൻഡ്ട്യൂൺ ഇക്കോവേവ്സ് കേരളപ്പിറവി ആഘോഷം
text_fieldsമൈൻഡ്ട്യൂൺ ഇക്കോ വേവ്സ് ഖത്തർ കേരളപ്പിറവി ദിനാഘോഷത്തിൽ എം.കെ. സബീനക്ക്
ഉപഹാരം സമ്മാനിക്കുന്നു
ദോഹ: മൈൻഡ്ട്യൂൺ ഇക്കോവേവ്സ് ഖത്തർ കേരളപ്പിറവി ദിനം ആഘോഷിച്ചു. ചടങ്ങിൽ ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷനൽ ഖത്തർ ഡിസ്ടിക്ട് 116ന്റെ ആദ്യ വനിത ഡയറക്ടറായ സബീന എം.കെയെ ആദരിച്ചു. ചെയർമാൻ മുത്തലിബ് മട്ടന്നൂർ ഉപഹാരം കൈമാറി. ഗ്ലോബൽ സെക്രട്ടറി ജനറൽ വി.സി. മശ്ഹൂദ് അധ്യക്ഷത വഹിച്ചു. ബൈജു പി. മൈക്കിൾ സ്വാഗതവും നന്ദിയും പറഞ്ഞു. മൈൻഡ് ട്രെയിനറും ഹാപ്പി ലൈഫ് കോച്ചുമായ സി.എ. റസാഖ് കേരളപ്പിറവിദിന സന്ദേശം നൽകി.
രക്ഷാധികാരി ഉസ്മാൻ കല്ലൻ, കേരളപ്പിറവി ഗാനം രചിച്ച അലവി വയനാട് എന്നിവരെ പൊന്നാടയണിയിച്ചു. കേരളപ്പിറവി ആഘോഷത്തിൽ മൈൻഡ്ട്യൂണിന്റെ ഹൃദയരാഗ സമർപ്പണവും നടന്നു.
രാജേഷ് വി.സി , അബ്ദുല്ല പൊയിൽ, അബ്ദുല്ല വി.പി, ബഷീർ അഹ്മദ് , ജലിൽ, ഹമീദ്, സമീൽ ചാലിയം , ഫാറൂഖ് കണ്ണൂർ, അയ്യൂബ് ഖാൻ, മജീദ് സി.എ, ഫാസില മഷ്ഹൂദ്, റസിയ ഉസ്മാൻ, ബൽക്കീസ് നാസർ എന്നിവർ സംസാരിച്ചു. അജീന പരിപാടിക്ക് നേതൃത്വം നൽകി.

