ഓൾഡ് ദോഹ പോർട്ടിൽ ‘മിന കോർണീഷ് മറീന’ തുറന്നു
text_fieldsപഴയ ദോഹ പോർട്ടിലെ മിന കോർണീഷ് മറീന
ദോഹ: പഴയ ദോഹ പോർട്ടിന്റെ നാവിക പാരമ്പര്യം ചോരാതെ പുതിയ നവീകരണവും ഉൾച്ചേർത്തുകൊണ്ട് മീന കോർണീഷ് മറീന തുറന്നു.മീന ഹോട്ടലിനും റെസിഡൻസിനും സമീപമുള്ള മീന ബേസിനിലാണ് പുതിയ മറീന കേന്ദ്രം സ്ഥിതിചെയ്യുന്നത്. കൂടുതൽ യാച്ചുകൾക്ക് നങ്കൂരമിടാനുള്ള സൗകര്യങ്ങളും മികച്ച സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മികച്ച സൗകര്യങ്ങൾ, കൂടുതൽ യാച്ചുകൾക്ക് പാർക്കിങ്, ദൃശ്യവിസ്മയമായ ഫ്ലോട്ടിങ് കഫേ തുടങ്ങിയ നവീകരണ പ്രവൃത്തികളും നടപ്പാക്കിയിട്ടുണ്ട്.
പുതിയ മറീന, സന്ദർശകർക്കും യാച്ച് ഉടമകൾക്കും ആസ്വാദ്യകരമായ അനുഭവം നൽകുന്നു. ദോഹയുടെ ആഡംബരമായ സിറ്റി സ്കൈലൈൻ കാണാൻ കഴിയുന്ന മനോഹരമായ ദൃശ്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.മിന കോർണിഷ് മറീനയിൽ വൈദ്യുതി, ജലവിതരണ സംവിധാനം, യാച്ച് ഉടമകൾക്ക് സൗജന്യ പാർക്കിങ് എന്നിവ ഉൾപ്പെടെ വിവിധ പ്രീമിയം സേവനങ്ങൾ ലഭ്യമാണ്.
പുതിയ പ്രവർത്തനങ്ങൾ സംബന്ധിച്ച ഞങ്ങൾ ഏറെ സന്തോഷത്തിലാണെന്ന് പഴയ ദോഹ പോർട്ട് സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അൽ മുല്ല പറഞ്ഞു. ഈ മാറ്റങ്ങൾ മികച്ച അനുഭവങ്ങൾ ഒരുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ നങ്കൂരമിടാനുള്ള സൗകര്യങ്ങളും പുതുക്കിയ വികസനങ്ങളും യാച്ചുകൾക്കായി കൂടുതൽ കാര്യക്ഷമമായി സേവനം നൽകാൻ സജ്ജമാക്കുന്നു. ഫ്ലോട്ടിങ് കഫേ പോലെയുള്ള സൗകര്യങ്ങൾ വിനോദത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു. ലോകോത്തര നാവിക കേന്ദ്രമായി ഇവിടം മാറിയെന്നും ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് വികസിച്ചുകൊണ്ടിരിക്കുന്ന ഒരിടം ഒരുക്കുകയെന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രാദേശികവും അന്താരാഷ്ട്രവുമായ സമൂഹങ്ങളെ സമുദ്രസഞ്ചാരത്തിന് അനുയോജ്യമായ ഒരു ആകർഷക ഇടത്തളത്തിലേക്ക് ആകർഷിക്കുകയാണ് പദ്ധതി. ഗൾഫിലെ സമുദ്രാതിഥ്യ മര്യാദക്ക് പുതിയ മാനദണ്ഡം നിർവചിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

