മിലിപോൾ അവസാനിച്ചു: ആഭ്യന്തര മന്ത്രാലയത്തിന് 390.6 മില്യൺ റിയാലിെൻറ കരാർ
text_fieldsമിലിപോൾ ഖത്തർ പ്രദർശനത്തിെൻറ സമാപനചടങ്ങിൽ അധികൃതർ
ദോഹ: മൂന്നു ദിവസമായി ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നടന്നുവന്ന മിലിപോൾ ഖത്തർ പ്രദർശനം സമാപിച്ചു.6600 സന്ദർശകരാണ് മേള സന്ദർശിച്ചത്. 235 മാധ്യമപ്രവർത്തകരും മേളയുടെ ഭാഗമായി. 390.6 മില്യൺ ഖത്തരി റിയാലിെൻറ കരാറുകളാണ് ആഭ്യന്തരമന്ത്രാലയം ഒപ്പിട്ടിരിക്കുന്നത്.
ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള വിവിധ സേനകൾക്കായുള്ള വിവിധതരം വാഹനങ്ങളുെട ഇറക്കുമതി, ഖത്തരി ഐഡി കാർഡുകളുമായി ബന്ധപ്പെട്ടുള്ള സാങ്കേതികവിദ്യകൾ, ലോകകപ്പിനായി ഉപയോഗിക്കാനുള്ള തീപിടിത്തം അണക്കാനുള്ള വാഹനങ്ങളുടെ ഇറക്കുമതി, വിവിധ മേഖലകളിലെ സാങ്കേതികവിദ്യകൾ തുടങ്ങിയവക്കായാണ് ആഭ്യന്തരമന്ത്രലയം കരാർ ഒപ്പിട്ടിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ളതും മേഖലാതലത്തിലുള്ളതുമായ വിവിധ കമ്പനികളുമായാണ് കരാർ. 2022 മേയ് 24 മുതൽ 26 വരെയായിരിക്കും അടുത്ത മിലിപോൾ പ്രദർശനം നടക്കുക. സിവിൽ ഡിഫൻസ്, സുരക്ഷാമേഖലയിലെ പ്രധാനപ്പെട്ട അന്തർദേശീയ മേളയാണിത്.
17 രാജ്യങ്ങളിൽനിന്നുള്ള 71 അന്താരാഷ്ട്ര കമ്പനികൾ തങ്ങളുടെ മികച്ച സുരക്ഷാഉപകരണങ്ങൾ, വാഹനങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്നത്. സേഫ്റ്റി, സെക്യൂരിറ്റി മേഖകളിലെ അത്യാധുനികവും നൂതനവുമായ ഉൽപന്നങ്ങളും ഉപകരണങ്ങളും, പുത്തൻ സാങ്കേതികവിദ്യകൾ, സേവനങ്ങൾ, സുരക്ഷ പ്രതിരോധ സംവിധാനങ്ങൾ, ഉപകരണങ്ങൾ എന്നിവയാണ് മേളയുടെ പ്രത്യേകത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.