മിലിപോൾ കാണാം, അനുഭവിക്കാം
text_fieldsദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നടക്കുന്ന 13ാമത് ‘മിലിപോൾ
ഖത്തർ’ പ്രദർശനം കാണാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി എത്തിയപ്പോൾ
ദോഹ: ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നടക്കുന്ന മിലിപോൾഖത്തർ പ്രദർശനം സന്ദർശകർക്ക് നൽകുന്നത് മികച്ച അനുഭവം. മികച്ച സാങ്കേതിക വിദ്യകളും സുരക്ഷാ ഉപകരണങ്ങളും സ്വന്തമാക്കാനും അനുഭവിക്കാനും പരിചയപ്പെടാനുമുള്ള അസുലഭാവസരമാണ് കൈവന്നിരിക്കുന്നത്. നിലവിലുള്ള പ്രതിസന്ധികള്‍ക്കിടയിലും നിരവധി പ്രാദേശിക അന്താരാഷ്ട്ര കമ്പനികളെ മേളയിൽ പങ്കെടുപ്പിക്കാന്‍ സാധിച്ചതില്‍ മിലിപോള്‍ ഖത്തര്‍ 2021 സംഘാടക സമിതി വിജയിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് ചെയര്മാന് അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ജമാല്‍ പറഞ്ഞു. പ്രദര്‍ശനത്തില്‍ പങ്കെടുത്തതില്‍ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസിന് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി സംരക്ഷണത്തില്‍ കസ്റ്റംസ് ജനറല്‍ അതോറിറ്റിയെ ആഭ്യന്തര മന്ത്രാലയം പ്രധാന പങ്കാളിയായി കണക്കാക്കുന്നുണ്ട്.
പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിലൂടെ മികച്ച സാങ്കേതിക വിദ്യകളും സുരക്ഷാ ഉപകരണങ്ങളും സ്വന്തമാക്കാന്‍ സാധിക്കുന്നതായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് ചെയര്മാന് പറഞ്ഞു. നിരവധി കമ്പനികളില്‍നിന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് ആവശ്യമായ സഹായം തേടും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിരവധി പ്രദര്‍ശകരുടെ പങ്കാളിത്തം ഉണ്ടാക്കിയതിൽ മിലിപോള്‍ വിജയിച്ചതായി ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് മേജര്‍ ജനറല്‍ ഡോ. അബ്ദുല്ല യൂസുഫ് അല്‍ മാല് പറഞ്ഞു.
സുരക്ഷാ കാര്യത്തിലെ ഏറ്റവും പുതിയ ഉൽപന്നങ്ങളാണുള്ളത്. സേനകൾക്ക് ആവശ്യമായ കാര്യക്ഷമതയോടെ അവരുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ സഹായിക്കുന്ന ഏറ്റവും പുതിയ ഉപകരണങ്ങളാണ് ഉള്ളത്. സൈനിക, സുരക്ഷാ മേഖലകളില്‍നിന്നുള്ള ബന്ധപ്പെട്ട കക്ഷികള്‍ക്ക് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവരുമായി ചര്‍ച്ച ചെയ്യാനുള്ള മികച്ച അവസരമാണ് മിലിപോള്‍ ഖത്തര്‍ നൽകുന്നതെന്ന് നാഷനല്‍ കമാന്‍ഡ് സെൻറര്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ ഖലീഫ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്രദര്‍ശനം പൊതുസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ കമ്പനികളെ ആകര്‍ഷിക്കുന്നുണ്ട്. ഏറ്റവും പുതിയ ആഗോള പൊലീസ് ഉൽപന്നങ്ങള് കാണാനും അനുഭവിക്കാനും കഴിയുന്നുണ്ട്. പ്രദർശനം ബുധനാഴ്ച സമാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.