ദശലക്ഷം മരങ്ങൾ വളരും, രാജ്യം പച്ചയണിയും
text_fieldsസൗന്ദര്യവത്കരണ പദ്ധതി വിലയിരുത്താൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി 5/6 പാർക്ക് സന്ദർശിച്ചപ്പോൾ
ദോഹ: രാജ്യം കൂടുതൽ സൗന്ദര്യവത്കരണം നടത്തുന്നതിനോടനുബന്ധിച്ച് വിവിധയിടങ്ങളിൽ ഒരു മില്യൻ മരത്തെകൾ വെച്ചുപിടിപ്പിക്കുന്നു. ഇതിെൻറ ഭാഗമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി 5/6 പാർക്ക് സന്ദർശിച്ചു. ഖത്തർ സൗന്ദര്യവത്കരണ, ദശലക്ഷം വൃക്ഷത്തൈ നടീൽ പദ്ധതി വിലയിരുത്തുകയും ചെയ്തു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് പൊതുസ്ഥലങ്ങളും റോഡുകളും സൗന്ദര്യവത്കരിക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്.
കാമ്പയിന് പിന്തുണയുമായി സ്വദേശികളുടെ വൃക്ഷത്തൈ നടീൽ പരിപാടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി, സ്വദേശികളുടെയും പ്രവാസികളുടെയും കലാസൃഷ്ടികൾ വീക്ഷിക്കുകയും ചെയ്തു. ദഫ്ന, ലുസൈൽ, കതാറ തുടങ്ങിയ പ്രധാനപ്പെട്ട വിനോദസഞ്ചാര, വാണിജ്യ കേന്ദ്രങ്ങൾക്ക് ഇടയിൽ ഒനൈസയിലാണ് 5/6 പാർക്ക് സ്ഥിതി ചെയ്യുന്നത്. പാർക്കിങ്ങിെൻറ രൂപരേഖ, കലാസൃഷ്ടികളുടെ സാന്നിധ്യം, തുറസ്സായ ഹരിത മേഖല എന്നിവയാണ് 5/6 പാർക്കിെൻറ സവിശേഷതകൾ.
ഇവിടെയെത്തുന്ന സന്ദർശകർക്ക് 5/6 പാർക്ക് മികച്ച അനുഭവമായിരിക്കും നൽകുക. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഈ, അശ്ഗാൽ പ്രസിഡൻറ് ഡോ. എഞ്ചി. സഅദ് ബിൻ അഹ്മദ് അൽ മുഹന്നദി, ബ്യൂട്ടിഫിക്കേഷൻ ഓഫ് റോഡ്സ് ആൻഡ് പബ്ലിക് പ്ലേസസ് സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ എഞ്ചി. മുഹമ്മദ് അർഖൂബ് അൽ ഖൽദി, ഖത്തർ മ്യൂസിയംസ് സി ഇ ഒ അഹ്മദ് അൽ നംല, ദോഹ മുനിസിപ്പാലിറ്റി ഡയറക്ടർ ജമാൽ അൽ നഈമി, പബ്ലിക് പാർക് ഡിപ്പാർട്ട്മെൻറ് മേധാവി മുഹമ്മദ് അൽ ഖൂരി, സി എം സി അംഗം അലി അൽ ഷഹ്വാനി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പാർക്കിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ച സ്വദേശികൾക്കും വിദേശികൾക്കും അധികൃതർ ഉപഹാരം കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.