മിലേനിയം കിഡ്സ് ക്വിസ് മത്സരം; 20, 21 തീയതികളിൽ സംഘടിപ്പിക്കും
text_fieldsമിലേനിയം കിഡ്സ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദോഹ: ഖത്തറിലെ പ്രവാസി മലയാളി കുട്ടികളുടെ സൗഹൃദകൂട്ടായ്മയായ മിലേനിയം കിഡ്സിന്റെ 25ാത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘കേരളം നമ്മുടെ കേരളം സീസൺ 9’ എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
നവംബർ 20, 21 തീയതികളിൽ ദോഹ ഒലിവ് ഇന്റർനാഷനൽ സ്കൂളിൽ പരിപാടി നടക്കും. കേരളത്തിന്റെ കല, സാഹിത്യം, സംസ്കാരം, കായികം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് കൂടുതൽ അറിവും അഭിമാനവും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. പ്രവാസി ജീവിതത്തിൽ മലയാളനാടിന്റെ മഹിമയും പൈതൃകവും പുതുതലമുറ മറക്കാതിരിക്കാനായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
25ാം വാർഷിക ആഘോഷങ്ങൾ ഡിസംബർ അഞ്ചിന് ഇന്ത്യൻ കൾചറൽ സെന്റർ ചടങ്ങിൽ മത്സരവിജയികൾക്ക് സമ്മാനങ്ങൾ കൈമാറും. കോഓഡിനേറ്റർ രതീഷ് പാറപ്പുറത്ത്, സെക്രട്ടറി പല്ലവി സുധാകരൻ, ട്രഷറർ റിനോയ് ഭുവൻരാജ്, ഇവന്റ് ഹെഡ് ഹരീഷ് സന്തോഷ്, സെഷൻസ് കോഓഡിനേറ്റർ ജിഷിത ജയകൃഷ്ണൻ, ക്വിസ് കോഓഡിനേറ്റർ ഉണ്ണികൃഷ്ണൻ ചടയമംഗലം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

