മില്ലേനിയം കിഡ്സ് 25ാം വാർഷികാഘോഷം
text_fieldsകേരളം, നമ്മുടെ കേരളം എന്ന വിഷയം ആസ്പദമാക്കി മില്ലേനിയം കിഡ്സ് സംഘടിപ്പിച്ച ഇന്റർ സ്കൂൾ ക്വിസ് മത്സരം വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യുന്നു
ദോഹ: മില്ലേനിയം കിഡ്സിന്റെ 25ാം വാർഷികാഘോഷ സമാപന പരിപാടികൾ ശ്രദ്ധേയമായി. ഇന്ത്യൻ കൾച്ചറൽ സെന്റർ അശോക ഹാളിൽ നടന്ന ആഘോഷപരിപാടികളിൽ ഖത്തർ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു നായർ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രവാസ ലോകത്തു മലയാള ഭാഷയെയും കേരളീയ സാംസ്കാരികതകളെയും കുട്ടികളിലേക്ക് പകർന്നു നൽകുന്നതിൽ മില്ലേനിയം കിഡ്സിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അവർ അഭിപ്രായപ്പെട്ടു. മലയാളം മിഷൻ ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ സി.വി. റപ്പായി, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മില്ലേനിയം കിഡ്സിന്റെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ‘കേരളം, നമ്മുടെ കേരളം’ എന്ന വിഷയം ആസ്പദമാക്കി സംഘടിപ്പിച്ച ഇന്റർ സ്കൂൾ മലയാളം ക്വിസ് മത്സരം വിജയികൾക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ സമ്മാനിച്ചു.
ജൂനിയർ വിഭാഗത്തിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ അഫീന ഫൈസൽ, ഫാത്തിമ ഹനീൻ, സീനിയർ വിഭാഗത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ ഗൗരി ശങ്കിനി രാജേന്ദ്രൻ, ഭാഗ്യ ശ്രീബിനു
എന്നിവരാണ് വിജയിച്ചത്. കിഡ്സ് കോഓഡിനേറ്റർ രതീഷ് പാറപ്പുറത്ത് സ്വാഗതവും ജിഷിത ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

