മിലിപോൾ 29 മുതൽ; അന്താരാഷ്ട്ര വിദഗ്ധർ എത്തും
text_fieldsദോഹ: 12ാമത് ഇൻറർനാഷനൽ എക്സിബിഷൻ ഒാഫ് ഹോംലാൻറ് സെക്യൂരിറ്റി ‘മിലിപോൾ’ ഒക്ടോബർ 29 മുതൽ 31 വരെ ദോഹ എക്സിബിഷൻ ആൻറ് കൺവെൻഷൻ സെൻററിൽ നടക്കും.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആഭ്യന്തര സുരക്ഷ വിദഗ്ധരും സിവിൽ ഡിഫൻസ് സ്പെഷലിസ്റ്റുകളും മിലിപോളിന് എത്തുമെന്ന് മിലിപോൾ ഖത്തർ കമ്മിറ്റി പ്രസിഡൻറ് മേജർ ജനറൽ നാസർ ബിൻ ഫഹദ് ആൽഥാനി വാർത്തകുറിപ്പിൽ വ്യക്തമാക്കി. മിലിപോളിൽ വിവിധ സെമിനാറുകളും ചർച്ചകളും നടക്കും. സൈബർ സുരക്ഷ, സൈബർ ഭീഷണി, സിവിൽ ഡിഫൻസും പ്രധാന ഇവൻറുകളുടെ സുരക്ഷയും എന്നീ മൂന്ന് പ്രധാന വിഷയങ്ങളിലാണ് സെമിനാറുകൾ നടക്കുക. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുരക്ഷ വിദഗ്ധർ സെമിനാറിൽ പെങ്കടുത്ത് അഭിപ്രായങ്ങൾ പങ്കുവെക്കും. ആഭ്യന്തര സുരക്ഷ, സിവിൽ ഡിഫൻസ് മേഖലകളിൽ നേരിടുന്ന പ്രധാന വെല്ലുവിളികൾ സംബന്ധിച്ച് ആഴത്തിലുള്ള അറിവുകൾ സമ്മാനിക്കാനും പരിപാടി സഹായിക്കുമെന്ന് മേജർ ജനറൽ നാസർ ബിൻ ഫഹദ് ആൽഥാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
