Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘മി​ലി​പോ​ൾ ഖ​ത്ത​ർ...

‘മി​ലി​പോ​ൾ ഖ​ത്ത​ർ 2018’ പ്രദർശനം ഒ​ക്ടോ​ബ​റി​ൽ

text_fields
bookmark_border
‘മി​ലി​പോ​ൾ ഖ​ത്ത​ർ 2018’ പ്രദർശനം ഒ​ക്ടോ​ബ​റി​ൽ
cancel

ദോ​ഹ: അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ 12ാമ​ത് മി​ലി​പോ​ൾ ഖ​ത്ത​ർ ഒ​ക്ടോ​ബ​റി​ൽ ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ൻ​റ​റി​ൽ ന​ട​ക്കും. മ​ധ്യ​പൂ​ർ​വ മേ​ഖ​ല​യി​ലെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ സം​ബ​ന്ധി​ച്ച പ്ര​ധാ​ന പ്ര​ദ​ർ​ശ​ന​മാ​യ മി​ലി​പോ​ൾ ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 29 മു​ത​ൽ 31 വ​രെ​യാ​ണ് മി​ലി​പോ​ൾ ഖ​ത്ത​ർ ന​ട​ക്കു​ക. മി​ലി​പോ​ൾ ഖ​ത്ത​ർ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ച​തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​ദ​ർ​ശ​ന​മാ​യി​രി​ക്കും ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ക​. ഈ ​വ​ർ​ഷം മു​ത​ൽ സി​വി​ൽ ഡി​ഫ​ൻ​സ്​ പ്ര​ദ​ർ​ശ​ന​വും സ​മ്മേ​ള​ന​വും മി​ലി​പോ​ൾ ഖ​ത്ത​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വാർത്താസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 

മി​ലി​പോ​ൾ ഖ​ത്ത​ർ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ബ്രി​ഗേ​ഡി​യ​ർ നാ​സ​ർ ബി​ൻ ഫ​ഹ​ദ് ആ​ൽ​ഥാ​നി, ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ലെ ലോ​ജി​സ്​​റ്റി​ക്സ്​ ഡ​യ​റ​ക്ട​റേ​റ്റ് അ​സി.​ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ സ​ഈ​ദ് റാ​ഷി​ദ് അ​ൽ ശാ​ഫി, മി​ലി പോ​ൾ എ​ക്സി​ബി​ഷ​ൻ ഡ​യ​റ​ക്ട​ർ മ്യൂ​റി​യേ​ൽ ക​ഫ​ൻ​റാ​രി​സ്​ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. പൊ​തു​ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും പ്ര​തി​രോ​ധം, സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ലെ ഏ​റ്റ​വും പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചും ഉൗന്ന​ൽ ന​ൽ​കി​യാ​ണ് 'മി​ലി​പോ​ൾ ഖ​ത്ത​ർ 2018' സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കൂ​ടാ​തെ ത​ത്സ​മ​യ ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി​ക​ളും മി​ലി​പോ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. സു​ര​ക്ഷാ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ നേ​രി​ട്ട് വീ​ക്ഷി​ക്കു​ന്ന​തി​ന് സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​ത്യേ​ക അ​വ​സ​ര​വും സം​ഘാ​ട​ക​ർ ഒ​രു​ക്കും.

കേ​സ്​ സ്​​റ്റ​ഡീ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ജ്ഞാ​ന പ്ര​ദ​മാ​യ സെ​ഷ​നു​ക​ളും ലോ​ക നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ച​ർ​ച്ച​ക​ളും വി​ശ​ക​ല​ന​ങ്ങ​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തും. സി​വി​ൽ ഡി​ഫ​ൻ​സി​നെ മി​ലി​പോ​ളിെ​ൻ​റ ഭാ​ഗ​മാ​യി ചേ​ർ​ത്ത​ത് വ​ലി​യ മാ​റ്റ​മാ​ണെ​ന്നും മി​ഡി​ലീ​സ്​​റ്റി​ലെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ സം​ബ​ന്ധി​ച്ച പ്ര​ധാ​ന​പ്പെ​ട്ട പ്ര​ദ​ർ​ശ​ന​മാ​ണി​തെ​ന്നും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ബ്രി​ഗേ​ഡി​യ​ർ നാ​സ​ർ ബി​ൻ ഫ​ഹ​ദ് ആ​ൽ​ഥാ​നി പ​റ​ഞ്ഞു. 

അ​ന്താ​രാ​ഷ്ട്ര പ്ര​ദ​ർ​ശ​ന​ങ്ങ​ളു​ടെ​യും സ​മ്മേ​ള​ന​ങ്ങ​ളു​ടെ​യും പ്ര​ധാ​ന കേ​ന്ദ്ര​മാ​യി ഖ​ത്ത​ർ മാ​റി​യി​രി​ക്കു​ന്നു​. മി​ലി​പോ​ൾ പോ​ലെ​യു​ള്ള വ​മ്പ​ൻ പ​രി​പാ​ടി​ക​ൾ അ​തി​നു​ള്ള തെ​ളി​വാ​ണെ​ന്നും സു​ര​ക്ഷാ മേ​ഖ​ല​യി​ലെ പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കും സേ​വ​ന​ദാ​താ​ക്ക​ൾ​ക്കും കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്താ​നും ആ​ശ​യ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നു​മു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ് മി​ലി​പോ​ൾ ഒ​രു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 1996 മു​ത​ൽ ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​വും ഫ്ര​ഞ്ച് ക​മ്പ​നി​യാ​യ കോ​മെ​ക്സ്​​പോ​സി​യ​വു​മാ​ണ് മി​ലി​പോ​ൾ ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​ത്. ര​ണ്ട് വ​ർ​ഷം കൂ​ടു​മ്പോ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന മി​ലി​പോ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പൊ​തു​സു​ര​ക്ഷാ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​രാ​ണ് ഖ​ത്ത​റി​ലേ​ക്ക് എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsMilipole Qatar 2018
News Summary - Milipole Qatar 2018-Gulf news
Next Story