നിയന്ത്രണങ്ങൾ പാലിച്ച് മിലിപോൾ ഖത്തർ പ്രദർശനം നടക്കും
text_fieldsമിലിപോൾ പ്രദർശനത്തിൽനിന്ന് (ഫയൽ ചിത്രം)
ദോഹ: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മിലിപോൾ പ്രദർശനം നടത്താനുള്ള ഒരുക്കത്തിൽ അധികൃതർ. ആഭ്യന്തര സുരക്ഷ, സിവിൽ ഡിഫൻസ് മേഖലയിലെ മുൻനിര അന്താരാഷ്ട്ര പ്രദർശനങ്ങളിലൊന്നാണ് മിലിപോൾ ഖത്തർ പ്രദർശനം. മാർച്ച് 15 മുതൽ 17 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് 13ാമത് മിലിപോൾ പ്രദർശനം നടക്കുക. 2020ൽ നടക്കേണ്ടിയിരുന്ന പ്രദർശനം കോവിഡ്-19 കാരണം മാറ്റിവെക്കുകയായിരുന്നു. കോവിഡ്-19 സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമായുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായാണ് പ്രദർശനം മാറ്റിവെച്ചത്. എന്നാൽ, വീണ്ടും രാജ്യത്ത് ചില നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ സന്ദർശകരെ നിയന്ത്രിച്ച് എല്ലാവിധ കോവിഡ് ചട്ടങ്ങളും പാലിച്ചുതന്നെ പ്രദർശനം നടത്താനാണ് പദ്ധതിയെന്ന് മിലിപോൾ ഖത്തർ കമ്മിറ്റി ചെയർമാൻ മേജർ ജനറൽ നാസർ ബിൻ ഫഹദ് ആൽഥാനി 'അൽറായ' പത്രത്തോട് പറഞ്ഞു.
പ്രദർശനത്തിൽ പങ്കെടുക്കുന്ന എക്സിബിറ്റേഴ്സിനും സന്ദർശകർക്കുമായി ഇലക്േട്രാണിക്സ് രജിസ്േട്രഷൻ ഏർപ്പെടുത്തുന്നതിെൻറ സാധ്യതകൾ പരിശോധിക്കുന്നുണ്ട്. കൂടുതൽ വൈവിധ്യത്തോടെ 2021 മിലിപോൾ ഖത്തർ വിജയിപ്പിക്കുന്നതിന് വിപുലമായ തയാറെടുപ്പുകളാണ് നടക്കുന്നതെന്ന് സംഘാടക സമിതി വ്യക്തമാക്കി.
മിഡിലീസ്റ്റ് മേഖലയിലെ ആഭ്യന്തര സുരക്ഷ, സിവിൽ ഡിഫൻസ് രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രദർശനമാണ് മിലിപോൾ ഖത്തർ. സേഫ്റ്റി, സെക്യൂരിറ്റി മേഖകളിലെ അത്യാധുനികവും നൂതനവുമായ ഉൽപന്നങ്ങളും ഉപകരണങ്ങളും, പുത്തൻ സാങ്കേതികവിദ്യകൾ, സേവനങ്ങൾ, സംരക്ഷ പ്രതിരോധ സംവിധാനങ്ങൾ, ഉപകരണങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിനെത്തും. ലോകത്തുടനീളമുള്ള പൊതു, വ്യവസായിക സുരക്ഷ മേഖലയിൽനിന്നുള്ള പ്രധാന കമ്പനികളും സ്ഥാപനങ്ങളും കഴിഞ്ഞ വർഷങ്ങളിൽ പ്രദർശനത്തിൽ പങ്കെടുത്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.