ദോഹ: ദോഹ എക്സിബിഷൻ ആൻറ് കൺവെൻഷൻ സെൻററിൽ നടന്ന 12ാമത് മിലിപോൾ ഖത്തർ 2018 രാജ്യാന്തര പ്രദർശനം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദർശിച്ചു. ആഭ്യന്തര സുരക്ഷ, സിവിൽ ഡിഫൻസ് രംഗങ്ങളിലെ ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നായ മിലിപോൾ ഖത്തറിെൻറ പവലിയനുകൾ സന്ദർശിച്ച അമീർ ശൈഖ് തമീം, അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും മറ്റും നോക്കിക്കണ്ടു. പ്രദർശനത്തിൽ പങ്കെടുക്കുന്ന വിവിധ കമ്പനികൾ ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച് അമീറിന് വിശദീകരിച്ച് നൽകുകയും ചെയ്തു.
പൊതു സുരക്ഷ, പ്രതിരോധം, ആഭ്യന്തര സുരക്ഷ, സൈബർ സെക്യൂരിറ്റി, വമ്പൻ പരിപാടികളിലെ സുരക്ഷാ ക്രമീകരണങ്ങൾ, കമ്മ്യൂണിക്കേഷൻ സോഫ്റ്റ് വെയറുകൾ, വിമാനത്താവള സുരക്ഷ തുടങ്ങിയ മേഖലകളിലെ പ്രമുഖ അന്താരാഷ്ട്ര, പ്രാദേശിക കമ്പനികളാണ് പ്രദർശനത്തിൽ പങ്കെടുത്തത്. പ്രദർശനത്തിലെ ആഭ്യന്തര മന്ത്രാലയത്തിെൻറ ലഖ്വിയ (ആഭ്യന്തര സുരക്ഷാസേന)യുടെ പവലിയനും അമീർ സന്ദർശിച്ചു.
ഹമദ് മെഡിക്കൽ കോർപറേഷെൻറ കമാൻഡ് ആൻഡ് കൺേട്രാൾ യൂണിറ്റിെൻറ പ്രവർത്തനങ്ങൾ അധികൃതർ അമീറിന് വിശദീകരിച്ചു.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി അമീറിനെ അനുഗമിച്ചിരുന്നു.