Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരക്ഷാ സാങ്കേതികവിദ്യകളുടെ ആഗോള പ്രദർശനം; മിലിപോൾ ഖത്തർ ചൊവ്വാഴ്ച മുതൽ

text_fields
bookmark_border
23,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ഒരുക്കിയ പ്രദർശനത്തിൽ 270-ലധികം പ്രാദേശിക -അന്താരാഷ്ട്ര കമ്പനികൾ അണിനിരക്കും
സുരക്ഷാ സാങ്കേതികവിദ്യകളുടെ ആഗോള പ്രദർശനം; മിലിപോൾ ഖത്തർ ചൊവ്വാഴ്ച മുതൽ
cancel
camera_alt


മിലിപോൾ ഖത്തർ കമ്മിറ്റി ചെയർമാൻ മേജർ ജനറൽ നാസർ ബിൻ ഫഹദ് ആൽഥാനി, നെറ്റ്‌വർക്ക് ഡയറക്ടർ കാരൻ ഗൽസ്റ്റ്യാൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു


ദോഹ: ആഭ്യന്തര സുരക്ഷ, സിവിൽ ഡിഫൻസ് മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉൽപന്നങ്ങളും പരിചയപ്പെടുത്തി ആഭ്യന്തര മന്ത്രാലയത്തിനുകീഴിൽ സംഘടിപ്പിക്കുന്ന മിലിപോൾ ഖത്തർ എക്സിബിഷൻ ചൊവ്വാഴ്ച ആരംഭിക്കും. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് (ഡി.ഇ.സി.സി) മൂന്ന് ദിവസം നീളുന്ന എക്സിബിഷൻ സംഘടിപ്പിക്കുന്നത്. 'മിലിപോൾ ഖത്തർ 2026'-ന്റെ 16-ാമത് പതിപ്പിനാണ് ഇത്തവണ വേദിയാകുന്നത്.

പ്രദർശനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. 270-ലധികം പ്രാദേശിക -അന്താരാഷ്ട്ര കമ്പനികളും 7 അന്താരാഷ്ട്ര പവലിയനുകളുമാണ് എക്സിബിഷനിൽ പങ്കെടുക്കുന്നത്. 23,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ വാഹനവ്യൂഹം പ്രദർശിപ്പിക്കുന്നതിനായി പ്രത്യേക ഔട്ട്ഡോർ ഏരിയയും സജ്ജമാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ സുരക്ഷാ സാങ്കേതികവിദ്യകളും പരിഹാരങ്ങളും പരിചയപ്പെടുന്നതിനും, സഹകരണം ശക്തിപ്പെടുത്തുന്നതിനും, വൈദഗ്ധ്യം കൈമാറുന്നതിനും പ്രദർശനം അവസരമൊരുക്കും.

എക്സിബിഷനോടനുബന്ധിച്ച് പ്രമുഖ നേതാക്കളെയും വിദഗ്ധരെയും പങ്കെടുപ്പിച്ചുകൊണ്ട് 'ദോഹ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ എഐ ആൻഡ് സെക്യൂരിറ്റി' സമ്മേളനവും നടക്കും. കൂടാതെ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി എക്സിബിഷനിൽ തുടർച്ചയായി പങ്കാളികളാകുന്ന കമ്പനികളെ ആദരിക്കുന്നതിനായി പ്രത്യേക അവാർഡുകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്.

ലോകത്തിലെ പ്രമുഖ സുരക്ഷാ ഉദ്യോഗസ്ഥർ, വിദഗ്ധർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ഒന്നിപ്പിക്കുന്ന എക്സിബിഷൻ, അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകൾ കണ്ടറിയാനും അനുഭവങ്ങൾ പങ്കുവെക്കാനും സഹകരണം ശക്തമാക്കാനുമുള്ള മികച്ച വേദിയാകുമെന്ന് മിലിപോൾ ഖത്തർ കമ്മിറ്റി ചെയർമാൻ മേജർ ജനറൽ നാസർ ബിൻ ഫഹദ് ആൽഥാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മിലിപോൾ നെറ്റ്‌വർക്ക് ഡയറക്ടർ കാരൻ ഗൽസ്റ്റ്യാനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Doha Security Tech Expo 2026
Next Story