Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​വാ​സി​ക​ളു​ടെ...

പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശം അ​തീ​വ ഗു​രു​ത​രം –പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

text_fields
bookmark_border
പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശം അ​തീ​വ ഗു​രു​ത​രം –പ്ര​വാ​സി വെ​ൽ​ഫെ​യ​ർ
cancel
Listen to this Article

ദോ​ഹ: മ​ല​ബാ​റി​ലെ പ്ര​വാ​സി​ക​ളു​ടെ പ്ര​ധാ​ന ആ​ശ്ര​യ​മാ​യ കോ​ഴി​ക്കോ​ട് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു​ള്ള യാ​ത്രാ​ക്ലേ​ശം അ​തീ​വ ഗു​രു​ത​ര​മാ​കു​ക​യാ​ണെ​ന്നും വി​വി​ധ ഗ​ൾ​ഫ് ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് നേ​രി​ട്ടു​ള്ള സ​ർ​വി​സു​ക​ൾ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ് നി​ർ​ത്ത​ലാ​ക്കി​യ​ത് സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ യാ​ത്ര ദു​രി​ത​പൂ​ർ​ണ്ണ​മാ​കു​ക​യാ​ണെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് പ്ര​സ്താ​വി​ച്ചു.

സീ​സ​ൺ സ​മ​യ​ങ്ങ​ളി​ലെ കൊ​ള്ള​നി​ര​ക്കി​ന് പി​ന്നാ​ലെ, വി​മാ​ന സ​ർ​വി​സു​ക​ൾ കൂ​ടി വെ​ട്ടി​ക്കു​റ​ക്കു​ന്ന​ത് പ്ര​വാ​സി​ക​ളെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ് എ​ത്തി​ക്കു​ന്ന​ത്. റ​മ​ദാ​നും നാ​ട്ടി​ലെ മ​ധ്യ​വേ​ന​ൽ അ​വ​ധി​യും ഒ​ക്കെ മു​ന്നി​ൽ​ക​ണ്ട് വ​ൻ ചാ​ർ​ജ് വ​ർ​ധ​ന​യാ​ണ് ഇ​പ്പോ​ൾ ത​ന്നെ ന​ട​പ്പാ​ക്കു​ന്ന​ത്. വി​മാ​ന​ങ്ങ​ളു​ടെ നേ​രി​ട്ടു​ള്ള സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​ത് പ്ര​തി​സ​ന്ധി​യു​ടെ ആ​ഴം വ​ർ​ധി​പ്പി​ക്കു​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു വി​മാ​ന​ക്ക​മ്പ​നി​ക​ൾ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന​ത് മൂ​ലം അ​വ​സാ​ന നി​മി​ഷം യാ​ത്ര മു​ട​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ ദു​രി​തം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​നെ​തി​രെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഖ​ത്ത​ർ കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ക​ടു​ത്ത പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് റാ​സി​ഖ് നാ​ര​ങ്ങോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ആ​രി​ഫ് വ​ട​ക​ര, ന​ജ്മ​ല്‍ തു​ണ്ടി​യി​ല്‍, സ​ക്കീ​ന അ​ബ്ദു​ല്ല, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബാ​സിം കൊ​ട​പ്പ​ന തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newstravelsgulfMigrant Welfare
News Summary - Migrants' travel woes are extremely serious - Migrant Welfare
Next Story