റവാബി ഹൈപ്പർ മാർക്കറ്റിൽ ഓഫറുകളുമായി മിഡ്നൈറ്റ് സെയിൽ
text_fieldsദോഹ: ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവവും ഓഫറുകളുമായി റവാബി ഹൈപ്പർ മാർക്കറ്റിൽ മിഡ്നൈറ്റ് സെയിൽ ആരംഭിച്ചു. ജൂൺ 30 മുതൽ ജൂലൈ അഞ്ചുവരെ രാത്രി 10.30 മുതൽ പുലർച്ചെ ഒരുമണിവരെ, എല്ലാ റവാബി ഔട്ട്ലറ്റുകളിലും ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഖരൈത്യാത്തിലും മികച്ച ഓഫറുകൾ ലഭിക്കും.
സമ്മർ വെക്കേഷൻ സീസണിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഉൽപന്നങ്ങൾക്ക് ഓഫറുകൾ നേടാം. ഇതിലൂടെ ഉപഭോക്താക്കൾക്ക് ഓരോ രാത്രിയും പുതിയ സർപ്രൈസുകളും ലഭിക്കും.
ഉപഭോക്താക്കൾക്കും കുടുംബങ്ങൾക്കും മികച്ച ഷോപ്പിങ് അനുഭവം നൽകുകയാണ് ലക്ഷ്യം. ഇലക്ട്രോണിക്സ്, പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഫർണിഷിങ് തുടങ്ങിയ ഉൽപന്നങ്ങൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളുമുണ്ട്. ഉപഭോക്താക്കളുടെ പിന്തുണക്ക് നന്ദി പറയാനുള്ള മാർഗമാണ് ‘മിഡ്നൈറ്റ്’ സെയിൽ ഓഫർ എന്ന് റവാബി ഗ്രൂപ്പ് ജനറൽ മാനേജർ കന്നു ബേക്കർ പറഞ്ഞു. ഷോപ്പിങ്ങിനൊപ്പം ഉപഭോക്താക്കളുടെ സന്തോഷവും അവർക്ക് മികച്ച സേവനവും നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ‘റവാബി വിൻ വൺ മില്യൺ’ കാമ്പയിനിൽ പങ്കെടുത്ത് ടാങ്ക് ജിഎംഡബ്ല്യൂ 500 കാറും ആകർഷകമായ ഗിഫ്റ്റ് വൗച്ചറുകളിലൂടെ സമ്മാനങ്ങളും ലഭിക്കും.
മിഡ്നൈറ്റ് ഷോപ്പിങ് ഉത്സവവും ആനന്ദകരവുമാക്കാൻ റവാബി ഹൈപ്പർമാർക്കറ്റ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള റവാബി ഔട്ട്ലറ്റോ വെബ്സൈറ്റോ സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

