21 ാം നൂറ്റാണ്ടിലെ ‘ഭീമന്‍ ചന്ദ്രന്‍’
text_fieldsദോഹ: നാളെ ഖത്തറില്‍ ഭീമന്‍ ചന്ദ്രന്‍ പ്രത്യക്ഷപ്പെടും. കഴിഞ്ഞ എഴുപത് വര്‍ഷം മുന്‍പാണ് ഇത്തരമൊരു കാഴ്ച ഖത്തറിലുണ്ടായതെന്ന് ഖത്തര്‍ ഗോള ശാസ്ത്ര നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ശൈഖ് സല്‍മാന്‍ ബിന്‍ ജബര്‍ ആല്‍ഥാനി അറിയിച്ചു. സാധാരണ പ്രത്യക്ഷപ്പെടുന്ന ചന്ദ്രനേക്കാള്‍ 14 ശതമാനം വലുപ്പം കൂടിയ ചന്ദ്രനായിരിക്കും നാളെ പ്രത്യക്ഷപ്പെടുക. ഇരുട്ടുള്ള പ്രദേശങ്ങളില്‍ പകലിനെ പോലെ തോന്നിപ്പിക്കുന്ന പ്രകാശമായിരിക്കും ഉണ്ടാവുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ ചന്ദ്രനെ ഈ രീതിയില്‍ കാണാനുള്ള അസുലഭ അവസരം ഉപയോഗപ്പെടുത്തണമെന്ന് ശൈഖ് സല്‍മാന്‍ ആല്‍ഥാനി അഭ്യര്‍ത്ഥിച്ചു.
ഒരാളുടെ ആയുസ്സില്‍ അത്യപൂര്‍വമായി മാത്രം കാണാന്‍ കഴിയുന്ന കാഴ്ചയാണിത്. 1948 ജനുവരി 25നാണ് അവസാനമായി ചന്ദ്രന്‍ ഇത്രയും വലുപ്പത്തില്‍ പ്രത്യക്ഷപ്പെട്ടത്.
2034 നവംബര്‍ 25 നായിരിക്കും ഇനി ഇതേ പോലെ ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക. നാളെ വൈകുന്നേരം 4.52ന് ഈ രൂപത്തില്‍ ഖത്തറിന്‍്റെ വിവിധ ഭാഗങ്ങളില്‍ ചന്ദ്രനെ കാണാന്‍ കഴിയുമെന്ന് ഗോള ശാസ്ത്ര കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.
ദോഹ ബീച്ചില്‍ ഇവോള്‍വ് വെല്‍നസ് ഫിറ്റ്നസ് ഗ്രൂപ്പ് പ്രത്യേക ഫുള്‍മൂണ്‍ യോഗ സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
