മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ലൈഫ് സ്റ്റൈല്‍ ഡിസീസ് ചെക്കപ്പ് കാമ്പയിന് ജനുവരി ഒന്നുമുതല്‍
text_fieldsമൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് മാനേജ്മെന്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദോഹ: കാപ്, ജെ.സി.ഐ അക്രഡിറ്റേഷനോടെ പ്രവര്‍ത്തിക്കുന്ന മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെ ലൈഫ് സ്റ്റൈല്‍ ഡിസീസ് ചെക്കപ്പ് കാമ്പയിന് ജനുവരി ഒന്നു മുതല്‍ 31 വരെ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ച്ചയായി 16ാമത് തവണയാണ്മൈ ക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ലൈഫ് സ്റ്റൈല്‍ ഡിസീസ് ചെക്കപ്പ് കാമ്പയിന് നടത്തുന്നത്.
ഖത്തറിലെ വിദേശി തൊഴിലാളികളില്‍ വിശിഷ്യാ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളില്‍ ലൈഫ് സ്റ്റൈല്‍ ഡിസീസുകള്‍ കണ്ടെത്തുന്നതിനാണ് കാമ്പയിന് ലക്ഷ്യം വെക്കുന്നതെന്ന് മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ചീഫ് സ്ട്രാറ്റജിക് ഓഫിസര്‍ അല്‍ക മീര സണ്ണി വിശദീകരിച്ചു. ഗള്‍ഫ് പ്രവാസികളെ പ്രധാനമായും ബാധിക്കുന്ന ഡയബറ്റിസ്, കൊളസ്ട്രോള്‍, ഹാര്‍ട്ട് ഡിസീസ്, കിഡ്നി ഡിസീസ്, ലിവര്‍ ഡിസീസ്, യൂറിക് ആസിഡ് തുടങ്ങിയവ കണ്ടെത്തുന്നതിനുള്ള എല്ലാ പരിശോധനകളും ലൈഫ് സ്റ്റൈല്‍ ഡിസീസ് ചെക്കപ്പ് കാമ്പയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സാധാരണ ഗതിയില്‍ 500 റിയാലിന് മീതെ ചെലവ് വരുന്ന പരിശോധനകള്‍ കാമ്പയിന് കാലയളവില്‍ കേവലം 50 റിയാലിന് ലഭ്യമാകും. കഴിഞ്ഞ 16 വര്‍ഷങ്ങളിലായി ഏകദേശം എണ്‍പതിനായിരം പേര് ഈ കാമ്പയിന് പ്രയോജനപ്പെടുത്തിയതായും പരിശോധനക്കെത്തിയവരില്‍ 20- 25 ശതമാനം പേരും വ്യത്യസ്ത ലൈഫ് സ്റ്റൈല്‍ ഡിസീസുകള്‍ ഉള്ളവരുമായിരുന്നു. കൂടാതെ, ഹോം സാമ്പിള്‍ കലക്ഷന്‍ സൗകര്യവും ലഭ്യമാണ്. അതിന് 75 റിയാല്‍ അധികം നല്‍കണം.
രാവിലെ ആറു മണി മുതല്‍ രാത്രി 10 മണി വരെയാണ് മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെ പ്രവൃത്തി സമയം. എന്നാല്‍, പരിശോധനക്കെത്തുന്നവര്‍ ചുരുങ്ങിയത് എട്ടു മണിക്കൂറെങ്കിലും ഫാസ്റ്റിങ്ങിലാണ് പരിശോധനക്കെത്തേണ്ടത്. 2010 മുതല്‍ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് നടത്തുന്ന സി.എസ്.ആര് പരിപാടികളുടെ ഭാഗമായാണ് ലൈഫ് സ്റ്റൈല്‍ ഡിസീസ് ചെക്കപ്പ് കാമ്പയിന് നടത്തുന്നതെന്നും മാനേജ്മെന്റ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചീഫ് കസ്റ്റമര്‍ ഓഫിസര്‍ ഷഫീഖ് കെ.സി., കൺസല്‍ട്ടന്റ് ഹിസ്റ്റോ പാത്തോളജിസ്റ്റ് ഡോ. ഒല്ഫ, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വിജയ് വിഷ്ണു, ഓപറേഷന്‍സ് ഹെഡ് നിജി മാത്യു എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

