മിയാപാർക്കിൽ 10 ശില്പകലാ പ്രദര്‍ശനം
text_fieldsദോഹ: മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് പാർക്കിൽ (മിയാപാർക്ക്) ലിയാം ഗില്ലിക്കിെൻറ 10 ശില്പക ലാ പ്രദര്‍ശനം തുടങ്ങി. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്ട്ടിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ഇൻസ്റ്റലേഷൻ കാണാനും സംവദിക്കാനും അവസരമുണ്ട്. മിയ പാര്‍ക്കിലെ കളി സ്ഥലത്താണ് അസാധാരണ രൂപത്തിലുള്ള പത്ത് പാനലുകളിൽ ഇത് തയ്യാറാക്കിയിരിക്കുന്നത്. പരന്ന തലത്തിലുള്ള സിഗ്സാഗ് രൂപത്തില്‍ മടക്കാവുന്ന രീതിയിലാണ്. രണ്ടു മീറ്ററിലേറെ ഉയരമുള്ള ശില്പത്തില് രണ്ട് പ്രതിച്ഛായകളാണ് സൃഷ്ടിച്ചിട്ടുള്ളത്. വൃത്താകൃതിയിലുള്ള ദ്വാരമാണ് എല്ലാറ്റിേൻറയും പ്രത്യേകത. ദ്വാരത്തിലൂടെ മ്യൂസിയം അടക്കമുള്ള സ്ഥാപനങ്ങൾ പ്രത്യേകരീതിയിൽ കാണാനാകും.
ഖത്തരി ചിത്രകാരന് അലി ഹസ്സെൻറ ഡസേര്‍ട്ട് ഹോഴ്സ്, യൂസുഫ് അഹമ്മദിെൻറ ഷിഫ്റ്റ് ടു ലൈറ്റ്, റിച്ചാര്‍ഡ് സെറയുടെ ഈസ്റ്റ് വെസ്റ്റ് വെസ്റ്റ് ഈസ്റ്റ് ആൻറ് 7 തുടങ്ങിയവയെല്ലാം ഇൻസ്റ്റലേഷനില്‍ ഒരുക്കിയിട്ടുണ്ട്. വ്യത്യസ്ത പ്രായത്തിലുള്ളവര്‍ക്ക് ഇത് ആസ്വദിക്കാനാവും. കലയും ജനങ്ങളും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കാനാണ് പൊതുസ്ഥലങ്ങളില്‍ കലാപ്രതിഷ്ഠാപനങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് ഖത്തര്‍ മ്യൂസിയംസിലെ പബ്ലിക്ക് ആര്‍ട്ട് വിഭാഗം തലവന്‍ അബ്ദുറഹ്മാന് അല്‍ ഇസ്ഹാഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
