ഫലസ്തീൻെറ സൗന്ദര്യവുമായി 'മിയ' പ്രദർശനം
text_fieldsഖത്തർ ഇസ്ലാമിക് ആർട്ട് മ്യൂസിയം ലൈബ്രറിയിൽ ആരംഭിച്ച ബ്യൂട്ടിഫുൾ മെമ്മറീസ് ഓഫ് ഫലസ്തീൻ പ്രദർശനത്തിൽനിന്ന്
ദോഹ: ഇസ്രായേലിൻെറ കടന്നു കയറ്റത്തിൽ ലോകത്തിൻെറ കണ്ണീരായി മാറിയ ഫലസ്തീൻെറ സൗന്ദര്യ മുഖം അടയാളപ്പെടുത്തി ഖത്തറിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയം (മിയ) ലൈബ്രറിയിൽ ഫലസ്തീൻ എക്സിബിഷൻ.
'ബ്യൂട്ടിഫുൾ മെമ്മറീസ് ഓഫ് ഫലസ്തീൻ' എന്ന പേരിലുള്ള പ്രദർശനം സെപ്തംബർ 30 വരെ തുടരും. മിയ ലൈബ്രറിയിലെ അപൂർവ ശേഖരത്തിൽനിന്നുള്ള പുസ്തകങ്ങളാണ് പ്രദർശനത്തിലുള്ളത്.
ഖത്തർ ഇസ്ലാമിക് ആർട്ട് മ്യൂസിയം ലൈബ്രറിയിൽ ആരംഭിച്ച ബ്യൂട്ടിഫുൾ മെമ്മറീസ് ഓഫ് ഫലസ്തീൻ പ്രദർശനത്തിൽനിന്ന്
യാത്ര വിവരണങ്ങളായി യൂറോപ്യൻ മാഗസിനുകളിൽ പ്രസിദ്ധീകരിച്ച കഥകൾ, ചരിത്രങ്ങൾ തുടങ്ങിയ ഉൾപ്പെടുന്നതാണ് പുസ്തകങ്ങൾ.അറബ് ലോകത്തിൻെറ വശ്യതയെ വർണിക്കുന്ന പ്രസിദ്ധീകരണങ്ങളാണ് ഇവയിൽ അധികവും.
പ്രദർശനത്തിൻെറ ഭാഗമായി വെബിനാറുകൾ, എംേബ്രായ്ഡറി, ലാൻഡ്സ്കേപ്പ് പെയിൻറിങ് ശിൽപശാലകൾ എന്നിവയും മ്യൂസിയം അധികൃതർ സംഘടിപ്പിക്കുന്നുണ്ട്. www.mia.org.qa/en/library എന്ന മിയ ലൈബ്രറിയുടെ വെബ് പേജിലൂടെയും പ്രദർശനം കാണാൻ സാധിക്കും.
ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് ഏഴു വരെയാണ് മ്യൂസിയം ലൈബ്രറി പ്രവൃത്തി സമയം. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നു മുതൽ വൈകീട്ട് ഏഴു വരെയും. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് മ്യൂസിയത്തിനുള്ളിലേക്ക് സന്ദർശകരുടെയും ജീവനക്കാരുടെയും പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.മ്യൂസിയത്തിലെത്തുന്നതിന് മുമ്പായി https://visit.qm.org.qa/ എന്ന ലിങ്കിൽ പ്രവേശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

