എം.െഎ. ഷാനവാസ് അനുസ്മരണം
text_fieldsഎം.ഐ. ഷാനവാസ് അനുസ്മരണം സിദ്ദീഖ് പുറായില്‍ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: കേരളത്തിലെ മതേതര രാഷ്ട്രീയത്തിെൻറ ശക്തനായ വക്താവും പ്രയോക്താവുമായിരുന്നു എം.ഐ. ഷാനവാസ് എന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. വയനാട് ലോക്സഭാ അംഗവും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറുമായിരുന്ന എം.ഐ. ഷാനവാസിെൻറ മൂന്നാം ചരമ വാര്‍ഷികത്തില്‍ ഖത്തര്‍ ഇന്‍കാസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഒാണ്‍ലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒ.ഐ.സി.സി ഗ്ലോബല്‍ നേതാവ് സിദ്ദീഖ് പുറായില്‍ ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി സി.വി. അബ്ബാസ് , ജില്ല ട്രഷറര്‍ ഹരീഷ് കുമാര്‍, ബഷീര്‍ തുവാരിക്കല്‍ എന്നിവര്‍ സംസാരിച്ചു. അസീസ് പുറായില്‍ അധ്യക്ഷത വഹിച്ചു. ഹാഷിം പാലൂര് സ്വാഗതവും സി.ടി. സിദ്ദീഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

