Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎം.​ജി.​എം ഖ​ത്ത​ർ...

എം.​ജി.​എം ഖ​ത്ത​ർ പാ​ന​ൽ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ജ​സീ​ല നാ​സ​ർ
cancel
camera_alt

പാ​ന​ൽ ച​ർ​ച്ച​യി​ൽ ജ​സീ​ല നാ​സ​ർ സം​സാ​രി​ക്കു​ന്നു

ദോ​ഹ: അ​ന്താ​രാ​ഷ്ട്ര വ​നി​ത​ദി​ന​ത്തോ​ന​ട​നു​ബ​ന്ധി​ച്ച് എം.​ജി.​എം ഖ​ത്ത​ർ സോ​ഷ്യ​ൽ, വ​ർ​ക്ക് ലൈ​ഫ് ബാ​ല​ൻ​സ്​ ഇ​ൻ ഫാ​മി​ലി’ എ​ന്ന വി​ഷ​യ​ത്തി​ൽ പാ​ന​ൽ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. അ​ൽ മി​ർ​ഖാ​ബ് കോ​മ്പൗ​ണ്ട് ക്ല​ബ് ഹൗ​സി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ എം.​ജി.​എം എ​ക്സി. അം​ഗം ജ​സീ​ല നാ​സ​ർ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. പ​രി​പാ​ടി​യി​ൽ ന​സീ​ഹ മ​ജീ​ദ്, ഷ​ഹാ​ന ഇ​ല്യാ​സ്, സ​ലീ​ന കൂ​ല​ത്ത്, ക​ല ലോ​വ​ലി​ൻ, മി​നി സി​ബി, ബ​ബി​ന, ഷൈ​നി ക​ബീ​ർ, ല​ത നാ​യ​ർ, ന​ബീ​സ​കു​ട്ടി അ​ബ്ദു​ൽ ക​രീം, ദി​ൽ​ബ മി​ത്​​ലാ​ജ്, നി​മി​ഷ നി​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജോ​ലി​യോ സ്വ​ന്ത​മാ​യി ബി​സി​ന​സോ ചെ​യ്യു​ന്ന കു​ടും​ബി​നി​ക​ളാ​യ പ്ര​വാ​സി സ്ത്രീ​ക​ൾ ജോ​ലി​യും സാ​മൂ​ഹി​ക സേ​വ​ന​വും കു​ടും​ബ​ജീ​വി​ത​വും സ​ന്തു​ലി​ത​മാ​യി എ​ങ്ങ​നെ കൊ​ണ്ടു​പോ​കു​ന്നു എ​ന്ന​തു സം​ബ​ന്ധി​ച്ച് ത​യാ​റാ​ക്കി​യ സ​ർ​വേ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി. നൂ​റോ​ളം വ​നി​ത​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു സ​ർ​വേ. പാ​ന​ൽ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി. റ​ഹീ​ല ഖി​റാ​അ​ത്ത് ന​ട​ത്തി. ഷ​ർ​മി​ൻ ഷാ​ഹു​ൽ സ്വാ​ഗ​ത​വും, ബു​ഷ്റ ഷ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. എം.​ജി.​എം സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - MGM Qatar Organized Panel Discussion
Next Story