എം.എഫ്.സി ‘മീറ്റ് ദി ഇൻസ്പിരേഷൻസ്’
text_fieldsമല്ലു ഫിറ്റ്നസ് ക്ലബ് 365 ‘മീറ്റ് ദി ഇൻസ്പിരേഷൻ’ പരമ്പരയിൽ പങ്കെടുത്ത അബ്ദുൽ നാസർ
അംഗങ്ങൾക്കൊപ്പം
ദോഹ: പ്രമുഖമായ ഇൻഡോർ, ഔട്ട്ഡോർ ട്രെയിനിങ് ക്ലബായ മല്ലു ഫിറ്റ്നസ് ക്ലബ് 365 ‘മീറ്റ് ദി ഇൻസ്പിരേഷൻ’ പരമ്പരയുടെ മീറ്റപ് സംഘടിപ്പിച്ചു. മാരത്തൺ ഓട്ടക്കാരനും അയൺ മാനുമായ അബ്ദുൾ നാസർ പങ്കെടുത്തു. മാരത്തൺ പോലുള്ള മത്സരങ്ങൾക്ക് ഓടാനുള്ള സാങ്കേതികവിദ്യകളും, ശാരീരിക- മാനസിക തയാറെടുപ്പുകൾ, ഭക്ഷണ നിയന്ത്രണങ്ങൾ, മറ്റ് ഒരുക്കങ്ങൾ എന്നിവ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു.
മലേഷ്യയിലും, ശ്രീലങ്കയിലും നടന്ന അയൺമാൻ ട്രയാത്ലണുകൾ, വേൾഡ് മാരത്തൺ മേജേഴ്സ് ഉൾപ്പെടെ ലോകമാകെയുള്ള നിരവധി മാരത്തൺ റേസുകൾ, എവറസ്റ്റ് കൊടുമുടി തുടങ്ങിയ നേട്ടങ്ങൾ പിന്നിട്ട അബ്ദുൽ നാസർ തന്റെ അനുഭവങ്ങളും, അറിവുകളും ക്ലബ് അംഗങ്ങളുമായി പങ്കുവെച്ചു. ക്ലബ് അംഗങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. കോച്ച് ഷമ്മാസ്, കോച്ച് എറീക്ക എന്നിവർ അബ്ദുൽ നാസറിന് മെമന്റോ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

