Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമെട്രാഷ്​ 2...

മെട്രാഷ്​ 2 അപ്​ഡേറ്റഡ്​

text_fields
bookmark_border
മെട്രാഷ്​ 2 അപ്​ഡേറ്റഡ്​
cancel

ദോഹ: ഖത്തറിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ അനിവാര്യമായി മാറിയ ആഭ്യന്തരമന്ത്രാലയത്തിൻെറ മൊബൈൽ ആപ്​ ആയ 'മെട്രാഷ്​ രണ്ടിൽ'​ പുതിയ സേവനങ്ങൾ.

ലളിതമാക്കിയും ​കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയുമാണ്​ പരിഷ്​കാരം. നവജാത ശിശുക്കൾക്ക്​ ജനനസർട്ടിഫിക്കറ്റിനൊപ്പംതന്നെ റെസിഡൻറ്​ പെർമിറ്റ്​, കമ്പനികൾക്ക്​ പി.ആർ.ഒമാരുടെ സഹായമില്ലാതെ ആർ.പി പുതുക്കാനുള്ള സൗകര്യം എന്നിവ ഉൾപ്പെടുത്തിയാണ്​ മെട്രാഷിൻെറ നവീകരണം. ​ക്യൂ.ഐഡി, ലൈസൻസ്​ എന്നിവ സൂ​ക്ഷിക്കാനുള്ള ഇ-വാലറ്റിലൂടെ രേഖകൾ ഔദ്യോഗിക ആവശ്യത്തിനായി വാട്​സ്​ആപ്​, ഇ-മെയിൽ, മെസേജ്​ വഴി ​പങ്കുവെക്കാനും കഴിയും.

കമ്പനികൾക്ക് ഖത്തർ നാഷനൽ ബാങ്കിൽ തുറക്കുന്ന അക്കൗണ്ട്​ മെട്രാഷ്​ ആപ്​ വഴി ലിങ്ക്​ ചെയ്യാനുള്ള സംവിധാനവും സജ്ജമായി. റെസിഡൻറ്​ പെർമിറ്റ്​ കാലാവധി കഴിയു​േമ്പാൾ ഇതു സംബന്ധിച്ച അറിയിപ്പ്​ ലഭിക്കുകയും ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ പണം നൽകി പെർമിറ്റ്​ പുതുക്കാനും കഴിയും.

പുതുക്കിയ ഐഡി ഖത്തർ പോസ്​റ്റ്​ വഴി ആവശ്യക്കാരന് ലഭിക്കുകയും ചെയ്യുമെന്ന്​ ആഭ്യന്തര മന്ത്രാലയം ഇ-സർവിസ്​ സെക്​ഷൻ ഓഫിസർ ലഫ്​റ്റനൻറ്​ അലി അഹമ്മദ്​ അൽ ഐദ്രോസ്​ പറഞ്ഞു. ഇ സർവിസ്​ സംബന്ധിച്ച്​ ആഭ്യന്തര മ​ന്ത്രാലയം കമ്പനി പ്രതിനിധികൾ, കമ്യൂണിറ്റി ലീഡേഴ്​സ്​ എന്നിവർക്കായി ഓൺലൈൻ വഴി സംഘടിപ്പിച്ച ബോധവത്​കരണ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

​2020ൽ മെട്രാഷ്​ രണ്ട്​ വഴി 60 ലക്ഷത്തോളം ഇടപാടുകൾ നടന്നതായും ഉപയോഗക്​താക്കളുടെ എണ്ണം 20 ലക്ഷത്തോളമായി ഉയർന്നതായും അദ്ദേഹം പറഞ്ഞു. വിവിധ ഭാഷകളിലായി ലഭിക്കുന്ന സേവനം പ്രചാരം വർധിക്കാൻ ഇടയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Metrosh 2
News Summary - Metrosh 2 Updated
Next Story