Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദോഹ മെേട്രാ ആദ്യ സർവീസ്​ 2020 ഓടെ

text_fields
bookmark_border
  • 75 മെട്രോ ട്രയിനുകളാണ്​ ഇവിടെ സർവീസ്​ നടത്തുക 

ദോഹ: ദോഹ മെേട്രാ റെയിൽ സർവീസ്​ 2020 ഓടെ ആദ്യ ഘട്ടം പൂർത്തിയാക്കി ഓടി തുടങ്ങുമെന്ന് എച്ച്.ആർ വകുപ്പ് മേധാവി സാലിം അലി ബാഖമീസ്​ അറിയിച്ചു. ആദ്യ ഘട്ടത്തിൽ റെഡ്​ലൈൻ, ഗോൾഡ് ലൈൻ, ഗ്രീൻ ലൈൻ എന്നീ ട്രക്കുകളിലായിട്ടായിരിക്കും സർവീസിന് തുടക്കം കുറിക്കുക. 37 സ്​റ്റേഷനുകളെ ബന്ധിച്ച് കൊണ്ടായിരിക്കും ഇത്. അടുത്ത ഘട്ടം അറുപത് സ്​റ്റേഷനുകളെ കൂടി ബന്ധിപ്പിച്ച് കൊണ്ട് 130 കിലോമീറ്ററിലായിരിക്കും ഓടി തുടങ്ങുക. ഖത്തറിെ​ൻറ പൊതു ഗതാഗത ചരിത്രത്തിൽ നാഴികക്കല്ലാൻ പോകുന്നു മെേട്രാ 
സർവീസിനെ വലിയ പ്രതീഷയോടെയാണ് എല്ലാവും കാത്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്​തമാക്കി. ദോഹ മെേട്രാ ഭൂമിക്കടിയിലും മുകളിലുമായി ദോഹയുടെ മിക്ക ​േമഖലകളെയും ഉൾപ്പെടുത്തിയാണ് സംവിധാനിച്ചിരിക്കുന്നത്. 
75 മെട്രോ ട്രയിനുകളാണ്​ ഇവിടെ സർവീസ്​ നടത്തുക. മണിക്കൂറിൽ എണ്ണായിരം യാത്രക്കാർക്ക് മെേട്രാ സേവനം ഉപയോഗപ്പെടുത്താൻ കഴിയും. ലുസൈലിൽ മാത്രമായി തുടക്കം കുറിക്കുന്ന ട്രം സംവിധാനവും വലിയ തോതിൽ യാത്രക്കാർക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ്. 
നാല് ലൈനുകളിലായി സംവിധാനിക്കുന്ന ട്രമ്മിൽ ലുസൈലിനും ഖതീഫിയക്കും ഇടയിൽ മണിക്കൂറിൽ 1200 യാത്രക്കാർക്ക് ഉപയോഗപ്പെടുത്താൻ കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - metro
Next Story