Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാ​ച്ച്...

മാ​ച്ച് ടി​ക്ക​റ്റു​ള്ള​വ​ർ​ക്ക് മെ​ട്രോ യാ​ത്ര ഫ്രീ

text_fields
bookmark_border
മാ​ച്ച് ടി​ക്ക​റ്റു​ള്ള​വ​ർ​ക്ക് മെ​ട്രോ യാ​ത്ര ഫ്രീ
cancel


ദോഹ: ഏ​ഷ്യ​ൻ ക​പ്പി​ന് ടി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ ആ​രാ​ധ​ക​ർ​ക്ക് സ​ന്തോ​ഷ​വാ​ർ​ത്ത​യു​മാ​യി ദോ​ഹ മെ​ട്രോ​യും ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​വും. മാ​ച്ച് ദി​ന​ങ്ങ​ളി​ൽ ​ടി​ക്ക​റ്റു​ക​ൾ ഫ്രീ ​പാ​സ് ആ​ക്കി മാ​റ്റി മെ​ട്രോ​യി​ൽ സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മെ​ട്രോ സ്റ്റേ​ഷ​നി​ൽ മാ​ച്ച് ടി​ക്ക​റ്റ് കാ​ണി​ച്ച് സ്വ​ന്ത​മാ​ക്കു​ന്ന സൗ​ജ​ന്യ പാ​സാ​ണ് യാ​ത്ര​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്. ഏ​ത് മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്നും മാ​ച്ച് ടി​ക്ക​റ്റു​ക​ൾ​ക്ക് യാ​ത്രാ പാ​സ് ല​ഭി​ക്കും. എ​ന്നാ​ൽ, ഒ​രു​ദി​വ​സം മാ​ത്ര​മാ​യി​രി​ക്കും ആ ​യാ​ത്രാ പാ​സി​ന്റെ കാ​ലാ​വ​ധി. ​അ​ത​തു ദി​ന​ത്തി​ലെ മ​ത്സ​ര ടി​ക്ക​റ്റോ, വ​രാ​നി​രി​ക്കു​ന്ന ക​ളി​ക​ളു​ടെ ടി​ക്ക​റ്റോ ഉ​പ​യോ​ഗി​ച്ചും യാ​ത്രാ പാ​സ് വാ​ങ്ങാ​വു​ന്ന​താ​ണ്.

വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഒ​മ്പ​ത് വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ​ക്ക് ആ​സ്വാ​ദ്യ​ക​ര​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​വും ഖ​ത്ത​ർ റെ​യി​ലും പ്ര​ദേ​ശി​ക സം​ഘാ​ട​ക സ​മി​തി​യും ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Free PassAFC Asian Cup 2024
News Summary - Metro travel is free for match ticket holders
Next Story