അറബ് കപ്പിനുശേഷം മെട്രോ പതിവുപോലെ
text_fieldsദോഹ: ഫിഫ അറബ് കപ്പിനു പിന്നാലെ, ദോഹ മെട്രോയുടെയും മെട്രോ ലിങ്കും സാധാരണ നിലയിലേക്ക് മാറുമെന്ന് അധികൃതർ അറിയിച്ചു. നിലവിലെ അധികസമയ സർവിസ് അവസാനിപ്പിച്ച്, ഡിസംബർ 19 മുതൽ സേവനം പതിവുപോലെയായി മാറും. ശനിയാഴ്ച മുതൽ ബുനാഴ്ചവരെ രാവിലെ ആറു മുതൽ രാത്രി 11 വരെയാവും സർവിസ്. വ്യാഴാഴ്ച ആറു മുതൽ രാത്രി 11.59വരെയും വെള്ളിയാഴ്ച ഉച്ച രണ്ടുമുതൽ 11.59 വരെയുമാവും സർവിസ്. നിലവിൽ അറബ് കപ്പിെൻറ ഭാഗമായി സന്ദർശകരുടെയും കാണികളുടെയും തിരക്ക് പരിഗണിച്ച് ദിവസവും 21 മണിക്കൂറാണ് മെട്രോ സർവിസ്. പുലർച്ച ആറിന് തുടങ്ങി അടുത്ത ദിനം പുലർച്ച മൂന്നുവരെയാണ് നിലവിൽ മെട്രോയും മെട്രോ ലിങ്ക് ബസുകളും ഒാടുന്നത്. അറബ് കപ്പ് ഫൈനൽ ദിനമായ ഡിസംബർ 18 വരെ ഇത് തുടരും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

