അൽ ഖോറിൽ ഉൽക്കശില ഭാഗം കണ്ടെത്തി
text_fieldsഅൽ ഖോറിൽനിന്ന് കണ്ടെത്തിയ ഉൽക്കാഭാഗം
ദോഹ: അൽ ഖോറിൽ ഒരു ഉൽക്കാഭാഗം കൂടി കണ്ടെത്തിയതായി ഖത്തർ അസ്ട്രോണമിക്കൽ സെന്റർ മേധാവി ശൈഖ് സൽമാൻ ബിൻ ജബിർ ആൽഥാനി. ‘കോസ്മിക് ഗ്ലാസ്’ എന്നറിയപ്പെടുന്ന ടെക്റ്റൈറ്റ് വിഭാഗത്തിൽപ്പെട്ട ഉൽക്കാഭാഗമാണ് കണ്ടെത്തിയത്.
വിശദമായ പരിശോധനയിൽ, ഇത് ഇരുമ്പിന്റെ അംശമുള്ള ഉൽക്കാശിലയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തേ, കഴിഞ്ഞ സെപ്റ്റംബറിൽ മറ്റൊരു ഉൽക്കാശില ഇവിടെനിന്ന് കണ്ടെത്തിയിരുന്നു. ഈ പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് രണ്ടാമത്തെ ശിലയും കണ്ടെത്തിയത്. വളരെ വലുപ്പമുള്ള ഉൽക്കാശിലകൾ കണ്ടെത്തിയതിലൂടെ രാജ്യത്തെ ആസ്ട്രോണമിക്കൽ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും വലിയ മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

