Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹയിൽ മെസ്സിയുടെ...

ദോഹയിൽ മെസ്സിയുടെ സർപ്രൈസ്

text_fields
bookmark_border
ദോഹയിൽ മെസ്സിയുടെ സർപ്രൈസ്
cancel
camera_alt

ദോ​ഹ​യി​ൽ സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ല​യ​ണ​ൽ മെ​സ്സി​ക്കൊ​പ്പം വ​യ​നാ​ട്​ സ്വ​ദേ​ശി ഹാ​രി​സ് 

ദോ​ഹ: അ​ടി​മു​ടി ഫു​ട്​​ബാ​ൾ ല​ഹ​രി​യി​ൽ അ​മ​ർ​ന്ന ലോ​ക​ക​പ്പിെൻറ ആ​തി​ഥേ​യ​ന​ഗ​രി​യി​ൽ ആ​രാ​ധ​ക​ർ​ക്ക്​ വി​രു​ന്നാ​യി സൂ​പ്പ​ർ​താ​രം പ​റ​ന്നി​റ​ങ്ങി​യ ദി​വ​സം. ​ദോ​ഹ​യി​ലെ​ത്തി​യ ല​യ​ണ​ൽ മെ​സ്സി​യെ ക​ണ്ട​വ​രു​ണ്ടോ എ​ന്നാ​യി​രു​ന്നു ചൊ​വ്വാ​ഴ്​​ച ഖ​ത്ത​റി​ലെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രെ​ൻ​ഡി​ങ്. ഖ​ത്ത​റി​ലെ​ത്തി​യ വി​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യി ആ​രു​ടെ​യും ക​ണ്ണി​ൽ മെ​സ്സി പെ​ട്ടി​ല്ല. ഫി​ഫ അ​റ​ബ്​ ക​പ്പ്​ ​സെ​മി ഫൈ​ന​ലി​ന്​ മെ​സ്സി​യെ​ത്തു​മോ, സ്​​റ്റേ​ഡി​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മോ....?. ചോ​ദ്യ​ങ്ങ​ൾ ഒ​രു​പി​ടി ഉ​യ​ർ​ന്നെ​ങ്കി​ലും മെ​സ്സി​യെ കൂ​ടു​ത​ൽ ആ​രും ക​ണ്ടി​ട്ടി​ല്ല. ദു​ബൈ എ​ക്​​സ്​​പോ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു പി​ന്നാ​ലെ സ്വ​കാ​ര്യ വി​മാ​ന​ത്തി​ലാ​ണ്​ ചൊ​വ്വാ​ഴ്​​ച ഉ​ച്ചോ​യ​ടെ മെ​സ്സി ദോ​ഹ​യി​ലെ​ത്തി​യ​ത്. പ്ര​മു​ഖ ജ്വ​ല്ല​റി ഗ്രൂ​പ്പാ​യ അ​ൽ​മാ​ജി​ദിെൻറ ക്ഷ​ണം സ്വീ​ക​രി​ച്ചാ​യി​രു​ന്നു സ്വ​കാ​ര്യ സ​ന്ദ​ർ​ശ​നം.

ഉ​ച്ച ഒ​രു​മ​ണി​യോ​ടെ ഇ​വി​ടെ​യെ​ത്തി​യ താ​രം, ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം ആ​ഡം​ബ​ര വാ​ച്ചു​ക​ളു​ടെ ഷോ​റൂ​മി​ൽ ചെ​ല​വ​ഴി​ച്ചു. കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന വാ​ച്ചു​ക​ളു​ടെ വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞും അ​ൽ മാ​ജി​ദി​ലെ ജീ​വ​ന​ക്കാ​ർ​​ക്കും ഉ​ട​മ​സ്​​ഥ​ർ​ക്കു​മൊ​പ്പം ഫോ​​ട്ടോ​യെ​ടു​ത്തും താ​രം സ​മ​യം ചെ​ല​വ​ഴി​ച്ചു. ജീ​വ​ന​ക്കാ​ർ​പോ​ലു​മ​റി​യാ​തെ​യാ​യി​രു​ന്നു അ​ൽ​മാ​ജി​ദ്​ ഗ്രൂ​പ്​ സൂ​പ്പ​ർ താ​ര​ത്തെ ദോ​ഹ അ​ൽ സ​ദ്ദി​ലെ ഷോ​റൂ​മി​ലെ​ത്തി​ച്ച​ത്. 'ഉ​ച്ച ഷി​ഫ്​​റ്റ്​ ക​ഴി​ഞ്ഞ്​ ​ഇ​റ​ങ്ങാ​നി​രി​ക്കെ​യാ​ണ്​ ആ​രും പോ​വ​രു​ത്, ഒ​രു വി​ശി​ഷ്​​ടാ​തി​ഥി വ​രു​ന്നു എ​ന്ന​റി​യി​ക്കു​ന്ന​ത്. കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ക​ട​ന്നു​വ​ന്ന​ത്​ സാ​ക്ഷാ​ൽ മെ​സ്സി. ആ​ദ്യം എ​ല്ലാ​വ​ർ​ക്കും അ​വി​ശ്വ​സ​നീ​യ​മാ​യ കാ​ഴ്​​ച​യാ​യി​രു​ന്നു അ​ത്. വി​ശ്വ​സി​ക്കാ​ൻ പ​റ്റാ​ത്ത നി​മി​ഷം. എ​ല്ലാ​വ​രോ​ടും ചി​രി​ച്ചു​കൊ​ണ്ട്​ അ​ദ്ദേ​ഹം ന​ട​ന്നു​ക​ണ്ടു. ഒ​പ്പം ഫോ​​​ട്ടോ​യെ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ചും മ​റ്റു​മാ​യി ഒ​ന്ന​ര മ​ണി​ക്കൂ​റി​ലേ​റെ ഞ​ങ്ങ​ൾ​ക്കൊ​പ്പം ചെ​ല​വ​ഴി​ച്ച നി​മി​ഷം. ​എെൻറ 10 വ​ർ​ഷ​ത്തെ ഗ​ൾ​ഫ്​ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വി​​ല​യേ​റി​യ ദി​വ​സ​മാ​യി​രു​ന്നു ക​ട​ന്നു​പോ​യ​ത്​' -അ​ൽ​മാ​ജി​ദ്​ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നാ​യ വ​യ​നാ​ട്​ പ​ന​മ​രം സ്വ​ദേ​ശി ഹാ​രി​സ്​ 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaLionel MessiFIFA Arab Cup
News Summary - Messi's surprise visit to Doha
Next Story